---
title: "'പ്രിയദർശിനി' സൗജന്യ യാത്ര തലശേരിയിൽ ആഘോഷമാക്കി സ്ത്രീകൾ"
english_title: "Women celebrate 'Priyadarshini' free trip in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/366193/women-celebrate-priyadarshini-free-trip-in-thalassery"
published_at: "2026-06-15T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3004f6c5e5b_Untitled-1_copy.jpg"
keywords: ["Thalassery", "Priyadarshini", "Free trip"]
---

# 'പ്രിയദർശിനി' സൗജന്യ യാത്ര തലശേരിയിൽ ആഘോഷമാക്കി സ്ത്രീകൾ

> **Lead Summary:** > യു ഡി എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായ കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കുള്ള "പ്രിയദർശിനി" സൗജന്യ യാത്രയുടെ തലശ്ശേരി നിയോജക മണ്ഡലം തല ഉത്ഘാടനം, തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു.

## Article Content

> യു ഡി എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായ കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കുള്ള "പ്രിയദർശിനി" സൗജന്യ യാത്രയുടെ തലശ്ശേരി നിയോജക മണ്ഡലം തല ഉത്ഘാടനം, തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു.

തലശ്ശേരി - വിരാജ് പേട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ മുനിസിപ്പൽ കൗൺസിലർ ടി.വി. റാഷിദ ടീച്ചർ ആദ്യ സൗജന്യ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.മുനിസിപ്പൽ കൗൺസിലർ നൂറ ടീച്ചർ റിബൺ മുറിച്ച് ബസ്സിലേക്ക് പ്രവേശിച്ചു.മുനിസിപ്പൽ കൗൺസിലർ വി.എ രമ്യ ആദ്യ ടിക്കറ്റ് സ്വീകരിച്ചു.

എം.പി. അരവിന്ദാക്ഷൻ, പി.എം.പ്രദീപ് കുമാർ ,സുഭാഷ്, എൻ. മഹമൂദ്, അഡ്വ: സി.ടി.സജിത്, കൗൺസിലർമാരായ ഷാലിമ ടീച്ചർ, സെറീല എൻ.പി, മുസ്സൈറ കരിയാടൻ, കെ.സി.സനിൽകുമാർ സംസാരിച്ചു.

തുടന്ന് കൌൺസിലർമാരും , വനിത പ്രതിനിധികളും ബസ്സിൽ നഗരത്തിലൂടെ യാത്ര ചെയ്തു.

മധുര പലഹാര വിതരണവുമുണ്ടായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/366193/women-celebrate-priyadarshini-free-trip-in-thalassery)