---
title: "മണ്ണിനൊരു തളിര്,മനസിനൊരു കുളിര് ; തുടർച്ചയായ ആറാം തവണയും ചെണ്ടുമല്ലി കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്"
english_title: "A sprout for the soil, a coolness for the mind; Thalassery Primary Cooperative Agricultural Development Bank with chendumalli cultivation for the sixth consecutive time"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/366965/a-sprout-for-the-soil-a-coolness-for-the-mind-thalassery-primary-cooperative-agricultural-development-bank-with-chendumalli-cultivation-for-the-sixth-consecutive-time"
published_at: "2026-06-19T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a350ef46028b_Untitled-5_copy.jpg"
keywords: []
---

# മണ്ണിനൊരു തളിര്,മനസിനൊരു കുളിര് ; തുടർച്ചയായ ആറാം തവണയും ചെണ്ടുമല്ലി കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്

> **Lead Summary:** തലശ്ശേരി: മണ്ണിലൊരു തളിര് മനസ്സിനൊരു കുളിര് എന്ന പേരിൽ തലശ്ശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ആരംഭിച്ച മട്ടുപ്പാവ് കൃഷിയുടെ ആറാംഘട്ടത്തിന് തുടക്കമായി.

## Article Content

തലശ്ശേരി: മണ്ണിലൊരു തളിര് മനസ്സിനൊരു കുളിര് എന്ന പേരിൽ തലശ്ശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ആരംഭിച്ച മട്ടുപ്പാവ് കൃഷിയുടെ ആറാംഘട്ടത്തിന് തുടക്കമായി.

ബാങ്കിന്റെ തലശ്ശേരിയിലുള്ള ഹെഡ് ഓഫീസ് മട്ടുപ്പാവിലാണ് ഓണത്തിന് വിളവെടുക്കുന്നതിനായി 300 ചെടിച്ചട്ടികളിൽ ചെണ്ടുമല്ലി,വാടാർ മല്ലി എന്നിവ കൃഷി ചെയ്യുന്നത്. നടീൽ ഉദ്ഘാടനം പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെർളി പി നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് എ അശോകൻ അധ്യക്ഷനായി.

തലശ്ശേരി കൃഷി ഓഫീസർ ജീവാനന്ദൻ ഇ പി മുഖ്യാതിഥിയായി. ബാങ്ക് വൈസ് പ്രസിഡണ്ട് ടി പി ശ്രീധരൻ,ഡയറക്ടർ എൻ ആർ സക്കീന, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജണൽ മാനേജർ ജിതിൻലാൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ബാങ്ക് സെക്രട്ടറി ജയൻ പി വി സ്വാഗതവും ബ്രാഞ്ച് മാനേജർ ഹരിപ്രസാദ് പി എം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/366965/a-sprout-for-the-soil-a-coolness-for-the-mind-thalassery-primary-cooperative-agricultural-development-bank-with-chendumalli-cultivation-for-the-sixth-consecutive-time)