---
title: "സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം ; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി"
english_title: "Free travel scheme for women can continue; High Court dismisses public interest litigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/367542/free-travel-scheme-for-women-can-continue-high-court-dismisses-public-interest-litigation"
published_at: "2026-06-22T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d45d1630ad_Untitled-5_copy.jpg"
keywords: ["Free travel", "High Court", "Public interest litigation", "Dismiss"]
---

# സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം ; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

> **Lead Summary:** സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

## Article Content

സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്നു ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/367542/free-travel-scheme-for-women-can-continue-high-court-dismisses-public-interest-litigation)