---
title: "തലശേരിയിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ ; ലോക്കോ പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "A young woman and a young man were arrested with MDMA hidden in their underwear and attempted to smuggle it."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/367664/a-young-woman-and-a-young-man-were-arrested-with-mdma-hidden-in-their-underwear-and-attempted-to-smuggle-it"
published_at: "2026-06-22T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3925b36ca82_hghgh.jpg"
keywords: []
---

# തലശേരിയിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ ; ലോക്കോ പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** തലശേരിയിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ തമിഴ്‌നാട് സേലം സ്വദേശി മുത്തുവിനെ ആണ് ആർപിഎഫ് അറസ്റ്റു ചെയ്തത്.

## Article Content

തലശേരിയിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ തമിഴ്‌നാട് സേലം സ്വദേശി മുത്തുവിനെ ആണ് ആർപിഎഫ് അറസ്റ്റു ചെയ്തത്.

ജൂണ്‍ ആറിന് രാത്രി 10.10ന് ടെലിഹോസ്പിറ്റലിനു സമീപം വച്ച് മംഗളൂരു-രാമേശ്വരം എക്‌സ്പ്രസിനു നേരെയാണ് ഇയാള്‍ കല്ലെറിഞ്ഞത്. ട്രെയിന്‍ എഞ്ചിന്റെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നിരുന്നു.

തലനാരിഴയ്ക്കാണ് ലോക്കൊ പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഒരു തവണയാണ് ഇയാള്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞത്. സി.സി.സി.ടി.വി ഉള്‍പ്പെടെ നടത്തിയ പരിശോധനയിലാണ് പ്രതി റെയില്‍വേ പൊലിസിന്റെ വലയിലായത്. ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശശികുമാര്‍, ഓഫിസര്‍മാരായ ഒ.കെ അജീഷ്, ഗംഗ സന്ദീപ്, ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/367664/a-young-woman-and-a-young-man-were-arrested-with-mdma-hidden-in-their-underwear-and-attempted-to-smuggle-it)