---
title: "ഓപ്പറേഷൻ തൂഫാൻ ; തലശ്ശേരിയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി ന്യൂമാഹി സ്വദേശി  പിടിയിൽ"
english_title: "Operation Toofan; New Mahi native arrested with over two kilos of ganja in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/368161/operation-toofan-new-mahi-native-arrested-with-over-two-kilos-of-ganja-in-thalassery"
published_at: "2026-06-24T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bf7e3cf68e_Untitled-2_copy.jpg"
keywords: ["Operation Toofan", "Mahi native", "Thalassery", "Arrest", "Ganja"]
---

# ഓപ്പറേഷൻ തൂഫാൻ ; തലശ്ശേരിയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി ന്യൂമാഹി സ്വദേശി  പിടിയിൽ

> **Lead Summary:** തലശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്നും കഞ്ചാവ് പിടികൂടി.​തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ന്യൂമാഹി സ്വദേശിയായ അബ്ദുൽ അഹദ് നെ കഞ്ചാവ് സഹിതം പിടികൂടിയത്.

## Article Content

തലശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്നും കഞ്ചാവ് പിടികൂടി.​തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ന്യൂമാഹി സ്വദേശിയായ അബ്ദുൽ അഹദ് നെ കഞ്ചാവ് സഹിതം പിടികൂടിയത്.

ഇയാളിൽ നിന്നും 2.081 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.തലശ്ശേരി പോലീസ് സ്റ്റേഷൻ എസ്.ഐ ദീപ്തി വി.വിയുടെ നേതൃത്വത്തിൽ, എസ്.ഐ ഗിരിരാജ് ഡി, എ.എസ്.ഐ മുഹമ്മദ്, എസ്.സി.പി.ഒ.മാരായ ലിമേഷ്, സരുൺ, സി.പി.ഒ റിതിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/368161/operation-toofan-new-mahi-native-arrested-with-over-two-kilos-of-ganja-in-thalassery)