---
title: "കാഫിർ സ്ക്രീൻഷോട്ട് ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കറിന്റെ ജാമ്യാപേക്ഷ 27ലേക്ക് മാറ്റി"
english_title: "Kafir screenshot; DYFI leader Jitin Bhaskar's bail plea postponed to 27th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/368254/kafir-screenshot-dyfi-leader-jitin-bhaskars-bail-plea-postponed-to-27th"
published_at: "2026-06-25T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a334445c166d_Kafir_screenshot_case.jpg"
keywords: ["Kafir screenshot", "DYFI", "Jitin Bhaskar", "bail"]
---

# കാഫിർ സ്ക്രീൻഷോട്ട് ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കറിന്റെ ജാമ്യാപേക്ഷ 27ലേക്ക് മാറ്റി

> **Lead Summary:** കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി വി.എസ്.ബിന്ദുകുമാരി 27 ലേക്കു മാറ്റി.വിശദമായ വാദം കേൾക്കുന്നതിനാണ് അപേക്ഷ മാറ്റിയത്. പൊലീസ് റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

## Article Content

കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി വി.എസ്.ബിന്ദുകുമാരി 27 ലേക്കു മാറ്റി.വിശദമായ വാദം കേൾക്കുന്നതിനാണ് അപേക്ഷ മാറ്റിയത്. പൊലീസ് റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കഴിഞ്ഞയാഴ്ച ജിതിൻ ഭാസ്ക്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്, പ്രതിഭാഗം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻപാകെ ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ കാഫിർ എന്ന് അധിക്ഷേപിച്ചുള്ള സ്ക്രീൻഷോട്ട് എംഎസ്‌എഫുകാർ ഇറക്കിയതെന്ന വ്യാജേന പ്രചരിപ്പിച്ചത്. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം നടന്ന ആദ്യ അറസ്റ്റായിരുന്നു ജിതിൻ ഭാസ്ക്കറിന്റേത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/368254/kafir-screenshot-dyfi-leader-jitin-bhaskars-bail-plea-postponed-to-27th)