---
title: "ലഹരിക്കെതിരെ തലശേരിയിൽ നാളെ കണ്ണൂർ സിറ്റി പൊലീസിന്റെ  മാരത്തൺ കൂട്ടയോട്ടം"
english_title: "Kannur City Police to hold marathon against drug abuse in Thalassery on tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/368295/kannur-city-police-to-hold-marathon-against-drug-abuse-in-thalassery-on-tomorrow"
published_at: "2026-06-25T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cd974839ac_Untitled-5_copy.jpg"
keywords: []
---

# ലഹരിക്കെതിരെ തലശേരിയിൽ നാളെ കണ്ണൂർ സിറ്റി പൊലീസിന്റെ  മാരത്തൺ കൂട്ടയോട്ടം

> **Lead Summary:** തലശേരി: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ വെള്ളിയാഴ്ച മാരത്തൺ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ, ഓപറേഷൻ തൂഫാൻ ലഹരി വേട്ട ശക്തിപ്പെടുത്താൻ നടത്തുന്ന മാരത്തൺ ഓട്ടം വെള്ളിയാഴ്ച രാവിലെ 6.30 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിക്കും.

## Article Content

തലശേരി: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ വെള്ളിയാഴ്ച മാരത്തൺ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ, ഓപറേഷൻ തൂഫാൻ ലഹരി വേട്ട ശക്തിപ്പെടുത്താൻ നടത്തുന്ന മാരത്തൺ ഓട്ടം വെള്ളിയാഴ്ച രാവിലെ 6.30 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിക്കും.

ഇൻഡൽ മണി, ലിമിറ്റഡുമായി സഹകരിച്ചാണ് 5 കിലോമീറ്റർ റൺ – സീസൺ 2 സംഘടിപ്പിക്കുന്നതെന്ന് എ.എസ്.പി. ഡോ. നന്ദഗോപൻ ഐ.പി.എസ്. വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു..പോലീസിന് പുറമെ എക്‌സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ്, എൻ.സി.സി.,യുവജനങ്ങൾ, വിദ്യാർത്ഥികൾ, കായികപ്രേമികൾ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും - ആദ്യമെത്തുന്ന 400 പേർക്ക് ജഴ്സിയും ഓട്ടം പൂർത്തീകരിക്കുന്ന എല്ലാവർക്കും മെഡലും സമ്മാനിക്കും. 

പ്രമുഖ  സാഹിത്യകാരൻ എം . മുകുന്ദൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തല ശ്ശേരി എം.എൽ.എ. കാരായി രാജൻ,  മുൻ സ്പീക്കർ, എ.എൻ. ഷംസീർ, നഗര സഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ജില്ലാ കലക്ടർ വിഷ്ണു രാജ്, ഐ.എ.എസ്, പോലീസ് കമ്മീഷണർ വിജയഭാരത് റെഡി, ഐ.പി.എസ്, തലശ്ശേരി സബ്കളക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ്, എന്നിവർ ചേർന്ന്  ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5.30ന് രെജിസ്ട്രേഷൻ ആരംഭിക്കും.മാരത്തൺ തുടങ്ങുന്നതിന് മുൻപെ, വാം അപ് എന്ന നിലയിൽ സുംബാ, കായികാഭ്യാസവും ഉണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/368295/kannur-city-police-to-hold-marathon-against-drug-abuse-in-thalassery-on-tomorrow)