---
title: "കണ്ണൂർ ആറളം ഫാമിൽ ഭീതി വിതച്ച് വീണ്ടും കാട്ടാന ;  വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് മറിച്ചിട്ടു, അഞ്ച്പേർക്ക് പരിക്ക്"
english_title: "Wild elephant again creates fear at Kannur Aralam Farm; Forest Department staff's jeep overturns, five injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/368733/wild-elephant-again-creates-fear-at-kannur-aralam-farm-forest-department-staffs-jeep-overturns-five-injured"
published_at: "2026-06-27T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f69cbd3a9b_6a3f4c03e6d00_kannur.jpg"
keywords: ["Aralam farm", "Wild elephant", "Kannur", "Forest Department"]
---

# കണ്ണൂർ ആറളം ഫാമിൽ ഭീതി വിതച്ച് വീണ്ടും കാട്ടാന ;  വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് മറിച്ചിട്ടു, അഞ്ച്പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

കണ്ണൂർ ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു ആനയുടെ ആക്രമണംഉണ്ടായത്. ആറളം ഫാമിന്റെ പൂക്കോട്ട് ഭാഗത്താണ് മോഴആന ഇറങ്ങിയത്.

ഈ സമയത്ത് സ്ഥലത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ജീവനക്കാരുടെ ജീപ്പിന് നേരെയാണ് ആന ആക്രമണമുണ്ടാക്കിയത്. ജീപ്പ് പൂർണമായും മറിച്ചിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/368733/wild-elephant-again-creates-fear-at-kannur-aralam-farm-forest-department-staffs-jeep-overturns-five-injured)