---
title: "മാഹിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു"
english_title: "Anti-drug awareness rally organized in Mahe"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/368740/anti-drug-awareness-rally-organized-in-mahe"
published_at: "2026-06-27T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f6c9f3d487_ededede.jpg"
keywords: []
---

# മാഹിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

> **Lead Summary:** മാഹി:ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുതുച്ചേരി പൊലീസ് വകുപ്പ് മാഹി സബ് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

## Article Content

മാഹി:ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുതുച്ചേരി പൊലീസ് വകുപ്പ് മാഹി സബ് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

മാഹി ഗവൺമെന്റ് ഹൗസിന് മുൻവശത്ത് നടന്ന ചടങ്ങിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

മാഹി സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത റാലി ലഹരിവിരുദ്ധ സന്ദേശം ഉയർത്തിയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റാലി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/368740/anti-drug-awareness-rally-organized-in-mahe)