---
title: "ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം ഇന്നുമുതൽ ; തലശേരി ആതിഥ്യമരുളുന്നത് 23 വർഷങ്ങൾക്ക് ശേഷം"
english_title: "DYFI District Conference from today; Thalassery to host after 23 years"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369344/dyfi-district-conference-from-today-thalassery-to-host-after-23-years"
published_at: "2026-06-30T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a432d5e77147_Untitled-1_copy.jpg"
keywords: ["DYFI", "District Conferenc", "Today", "Thalassery"]
---

# ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം ഇന്നുമുതൽ ; തലശേരി ആതിഥ്യമരുളുന്നത് 23 വർഷങ്ങൾക്ക് ശേഷം

> **Lead Summary:** തലശേരി: ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. തലശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10-ന് അഖിലേന്ത്യാ പ്രസിഡന്റ് എ.എ.

## Article Content

തലശേരി: ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. തലശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10-ന് അഖിലേന്ത്യാ പ്രസിഡന്റ് എ.എ.

റഹീം പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 350 പ്രതിനിധികളും, 50 ജില്ലാ കമ്മിറ്റി അംഗങ്ങളും, 10 സൗഹാർദപ്രതിനിധികളുമടക്കം 410 പേർ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ പതാക ഉയർത്തും.

സംഗീതശില്പത്തോടെയാണ് പ്രതിനിധികളെ വരവേൽക്കുക. ജൂലായ് ഒന്നിന് വൈകീട്ട് അഞ്ചിന് പുതിയ ബസ്റ്റാൻഡിൽ യുവജനറാലി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. 23 വർഷത്തിന് ശേഷമാണ് ജില്ലാ സമ്മേളനത്തിന് തലശ്ശേരി ആതിഥ്യമരുളുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369344/dyfi-district-conference-from-today-thalassery-to-host-after-23-years)