---
title: "തലശ്ശേരി നഗരസഭ അനാസ്ഥക്ക് എതിരെ മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക് ; 2 ന് ധർണ"
english_title: "Muslim League to protest against Thalassery Municipality inaction; dharna on 2nd"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369557/muslim-league-to-protest-against-thalassery-municipality-inaction-dharna-on-2nd"
published_at: "2026-06-30T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43bdac4e628_Untitled-2_copy.jpg"
keywords: []
---

# തലശ്ശേരി നഗരസഭ അനാസ്ഥക്ക് എതിരെ മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക് ; 2 ന് ധർണ

> **Lead Summary:** തലശ്ശേരി: തലശ്ശേരി നഗരത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഭരണകൂടം കാണിക്കുന്ന അനാസ്ഥക്കെതിരെ തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി മുനിസിപ്പൽ ഓഫീസ് പടിക്കൽ ധർണ നടത്തും. വ്യാഴാഴ്‌ചരാവിലെ 10 മണിക്ക് കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ധർണ ഉദ്ഘടനം ചെയ്യും. അഡ്വ.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തും.

## Article Content

തലശ്ശേരി: തലശ്ശേരി നഗരത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഭരണകൂടം കാണിക്കുന്ന അനാസ്ഥക്കെതിരെ തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി മുനിസിപ്പൽ ഓഫീസ് പടിക്കൽ ധർണ നടത്തും. വ്യാഴാഴ്‌ചരാവിലെ 10 മണിക്ക് കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ധർണ ഉദ്ഘടനം ചെയ്യും. അഡ്വ.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തും.

നഗരത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ അടിയന്തര അറ്റകുറ്റപണികൾ നടത്തിയെങ്കിലും ഗതാഗതയോഗ്യമാക്കാനോ, മഴക്ക് മുൻപ് ചെയ്‌തുതീർക്കാറുള്ള ശുചീകരണ പ്രവർത്തനങ്ങളോ ചെയ്യാൻ നഗരസഭക്കായിട്ടില്ല. ഷിഗെല്ല രോഗം പോലും ഈയിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആവശ്യമായ ശുചീകരണ തൊഴിലാളികളെ നൽകാതെ ജനപ്രതിനിധികളെ വട്ടം കറക്കുകയാണ് നഗരസഭ. തലശ്ശേരി നഗരസഭ ജനഹിതം മനസ്സിലാക്കുന്നതിൽ തീർത്തും പരാജയ പ്പെട്ടിരിക്കയാണെന്നും നേതാക്കൾ കുറ്റപെടുത്തി.

ധർണയിൽ മുനിസിപ്പൽ മുസ്ലീം ലീഗ് പ്രസിഡൻ്റ് സി. കെ.പി. മമ്മു അധ്യക്ഷത വഹിക്കും. ജില്ല, മണ്ഡലം മുനിസിപ്പൽ മുസ്ലിം ലീഗ് പോഷക സംഘടന ഭാരവാഹികൾ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369557/muslim-league-to-protest-against-thalassery-municipality-inaction-dharna-on-2nd)