---
title: "പാസ്‌പോര്‍ട്ട് സേവനങ്ങളുടെ അമിത ഫീസ് വര്‍ധന പ്രവാസികളോടുള്ള ക്രൂരത ; പുനഃപരിശോധിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി"
english_title: "Excessive fee hike for passport services is cruelty towards expatriates; Shafi Parambil MP demands review"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369813/excessive-fee-hike-for-passport-services-is-cruelty-towards-expatriates-shafi-parambil-mp-demands-review"
published_at: "2026-07-01T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a453e1f96352_Untitled-8_copy.jpg"
keywords: ["passport service", "Shafi Parambil MP"]
---

# പാസ്‌പോര്‍ട്ട് സേവനങ്ങളുടെ അമിത ഫീസ് വര്‍ധന പ്രവാസികളോടുള്ള ക്രൂരത ; പുനഃപരിശോധിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി

> **Lead Summary:** ജൂലായി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പാസ്‌പോര്‍ട്ട് സേവന നിരക്കുകളില്‍ ഭീമമായ വര്‍ധനവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ഷാഫി

## Article Content

ജൂലായി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പാസ്‌പോര്‍ട്ട് സേവന നിരക്കുകളില്‍ ഭീമമായ വര്‍ധനവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ഷാഫി

പറമ്പില്‍ എംപി ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടും വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ളക്കും വിധേയരായി നട്ടംതിരിയുന്ന പാവപ്പെട്ട പ്രവാസികളോടുള്ള ക്രൂരതയാണ് ഇപ്പോഴുള്ള ഫീസ് വര്‍ധനവ്.

അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായി വരുന്ന തത്കാല്‍ പാസ്‌പോര്‍ട്ട്, സാധാരണ

പാസ്‌പോര്‍ട്ട്, ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് എന്നിവക്കെല്ലാം ഇന്ത്യയിലും വിദേശത്തും നല്‍കുന്ന* സേവനങ്ങള്‍ക്ക് ഇരട്ടിയിലധികമാണ് ഫീസ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടൊപ്പം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങള്‍ക്കും ഫീസ് ഉയര്‍ത്തിയിട്ടുണ്ട്.

ഗള്‍ഫിലെ സംഘര്‍ഷകാലത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ നടത്തിയ കൊള്ള

നിശബ്ദരായി നോക്കിനിന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വന്തം നിലയില്‍ തന്നെ പ്രവാസികളെയും വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലന്വേഷണം നടത്തുന്നവരെയും പിഴിയാന്‍ ശ്രമിക്കുകയാണ്. പാസ്‌പോര്‍ട്ട് ഫീസിന്റെ അന്യായ വര്‍ധനവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369813/excessive-fee-hike-for-passport-services-is-cruelty-towards-expatriates-shafi-parambil-mp-demands-review)