---
title: "കണ്ണൂർ ജില്ലയിലെ 6 ആശുപത്രികളിൽ നടക്കുന്ന  നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക് ; അമ്പതാം ദിനം കരാർ ഒപ്പുവയ്ക്കും"
english_title: "Nurses' strike at six hospitals in Kannur district moving towards a settlement; agreement to be signed on the 50th day."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/369891/nurses-strike-at-six-hospitals-in-kannur-district-moving-towards-a-settlement-agreement-to-be-signed-on-the-50th-day"
published_at: "2026-07-02T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46059e2a035_Untitled-2_copy.jpg"
keywords: ["Nurses' strike", "Hospital", "Kannur district", "Settlement"]
---

# കണ്ണൂർ ജില്ലയിലെ 6 ആശുപത്രികളിൽ നടക്കുന്ന  നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക് ; അമ്പതാം ദിനം കരാർ ഒപ്പുവയ്ക്കും

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക് എന്ന് സൂചന. അടിസ്ഥാന വേതനമടക്കമുള്ള ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചുവെന്ന് ഐ എൻ എ ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു. ജില്ലാ ലേബർ ഓഫീസിൽ സമരക്കാരുമായി നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട കരാർ മാനേജ്മെന്റ് കരാർ ശനിയാഴ്ച ഒപ്പുവെക്കും.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക് എന്ന് സൂചന. അടിസ്ഥാന വേതനമടക്കമുള്ള ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചുവെന്ന് ഐ എൻ എ ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു. ജില്ലാ ലേബർ ഓഫീസിൽ സമരക്കാരുമായി നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട കരാർ മാനേജ്മെന്റ് കരാർ ശനിയാഴ്ച ഒപ്പുവെക്കും.

ഒത്തുതീർപ്പ് ആകുന്നതുവരെ സമരം തുടരുമെന്നും ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയതായും ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി നടത്തുന്ന സമരം 47 ദിവസം പിന്നിട്ടിരുന്നു. ഇതോടെയാണ് ലേബർ ഓഫീസറുമായി മാനേജ്മെന്റ് പ്രതിനിധികളും നഴ്സസ് അസോസിയേഷൻ ഭാരവാഹികളും തമ്മിൽ ചർച്ച നടത്തിയത്.

തുടർനടപടികൾ സ്വീകരിക്കാൻ രണ്ടു ദിവസത്തെ സാവകാശം വേണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് അംഗീകരിച്ചതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/369891/nurses-strike-at-six-hospitals-in-kannur-district-moving-towards-a-settlement-agreement-to-be-signed-on-the-50th-day)