---
title: "മഞ്ഞോടി സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം 'അരണി - 2' വിന് തിരുവങ്ങാട് ആർട്ട് ഗ്യാലറിയിൽ തുടക്കം"
english_title: "Manjodi School of Arts students' painting exhibition 'Arani - 2' begins at Thiruvangad Art Gallery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/370017/manjodi-school-of-arts-students-painting-exhibition-arani-2-begins-at-thiruvangad-art-gallery"
published_at: "2026-07-02T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a467d597b2be_Untitled-2_copy.jpg"
keywords: ["Painting exhibition", "Arani", "Thiruvangad Art Gallery", "MLA Karayi Rajan"]
---

# മഞ്ഞോടി സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം 'അരണി - 2' വിന് തിരുവങ്ങാട് ആർട്ട് ഗ്യാലറിയിൽ തുടക്കം

> **Lead Summary:** > കേരള സ്ക്കൂൾ ഓഫ് ആർട്സ് വിദ്യാത്ഥികളുടെ ചിത്ര പ്രദർശനം "അരണി 2" തിരുവങ്ങാട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

> കേരള സ്ക്കൂൾ ഓഫ് ആർട്സ് വിദ്യാത്ഥികളുടെ ചിത്ര പ്രദർശനം "അരണി 2" തിരുവങ്ങാട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സ്ക്കൂൾ ഒഫ് ആർട്ട്സ് പ്രസിഡണ്ട് സുരേഖ അദ്ധ്യക്ഷത വഹിച്ചു. പൊൻ മണി തോമസ്, ബിടികെ.അശോക്,അക്ഷയ്, കെ.പി മുരളിധരൻ, എം.സി. സജീവൻ, എന്നിവർ സംബന്ധിച്ചു.മുബഷിറ, ഇബ്രാഹിം, എൻ.കെ അജിത്യ, ടി. അക്ഷയ്, അജിത്ത്, പി.ഹെൻസി രഘുനാഥ്

കെ.വി അശ്വതി, നവനീത് കൃഷ്ണൻ,വി.പി ദിയ, അഭിഷേക്, സാനിയ വിനോദ്, എംപി അനശ്വര, കെ.കെ ആദിത്യ, എം സി ദീപിക, കെ. ദിയ രാജ്, ടി.പി സമന്ന, അശ്വിൻ കൃഷ്ണ, വിഷ്ണു ദത്ത്, എ.യദുകുൽ എന്നിവരുടെ വൈവിധ്യമായ 58 രചനകളുടെ വിപുലമായ പ്രദർശനവും, വിൽപ്പനയുമാണ് ലളിത കലാ അക്കാദമി ഗാലറിയിൽ ഒരുക്കിയിട്ടുള്ളത്. പ്രദർശനം ജൂലായ് 5 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/370017/manjodi-school-of-arts-students-painting-exhibition-arani-2-begins-at-thiruvangad-art-gallery)