---
title: "തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ചരിഞ്ഞു ; വിദ്യാർത്ഥികൾക്കും അധ്യാപികക്കും അത്ഭുത രക്ഷ"
english_title: "School bus loses control, crashes into a wall, and tilts in Taliparamba; students and a teacher have a miraculous escape"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/370351/school-bus-loses-control-crashes-into-a-wall-and-tilts-in-taliparamba-students-and-a-teacher-have-a-miraculous-escape"
published_at: "2026-07-04T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a489ecba1ff7_Untitled-2_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ചരിഞ്ഞു ; വിദ്യാർത്ഥികൾക്കും അധ്യാപികക്കും അത്ഭുത രക്ഷ

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ മിഷൻ സ്‌കൂളിൻ്റെ ബസ് നിയന്ത്രണം വിട്ട് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ മതിലിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് ഒരു വശത്തേക്ക് ചരിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി വിദ്യാർഥികളും ഒരു അധ്യാപികയും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ മിഷൻ സ്‌കൂളിൻ്റെ ബസ് നിയന്ത്രണം വിട്ട് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ മതിലിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് ഒരു വശത്തേക്ക് ചരിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി വിദ്യാർഥികളും ഒരു അധ്യാപികയും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വലിയൊരു അപകടസാധ്യതയാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും സംയുക്തമായി ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. ബസിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും അധ്യാപികയെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/370351/school-bus-loses-control-crashes-into-a-wall-and-tilts-in-taliparamba-students-and-a-teacher-have-a-miraculous-escape)