---
title: "നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്നില്ല"
english_title: "Nemmara double murder case: Sentencing of the accused, Chenthamara, not taking place today."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/370737/nemmara-double-murder-case-sentencing-of-the-accused-chenthamara-not-taking-place-today"
published_at: "2026-07-06T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b52d24a4f8_6a4b3367865e9_1000159863.jpg"
keywords: ["Nemmara double murder", "Nemmara", "Chenthamara"]
---

# നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്നില്ല

> **Lead Summary:** നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് വിധി പ്രസ്താവം നീട്ടിവെക്കാന്‍ കാരണം. എന്നാല്‍ അടുത്ത ദിവസം തന്നെ കേസില്‍ വിധി പറയുമെന്നാണ് കരുതുന്നത്. വിധി പ്രസ്താവം നീട്ടിയതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയിലെത്തില്ല.

## Article Content

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് വിധി പ്രസ്താവം നീട്ടിവെക്കാന്‍ കാരണം. എന്നാല്‍ അടുത്ത ദിവസം തന്നെ കേസില്‍ വിധി പറയുമെന്നാണ് കരുതുന്നത്. വിധി പ്രസ്താവം നീട്ടിയതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയിലെത്തില്ല.

2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/370737/nemmara-double-murder-case-sentencing-of-the-accused-chenthamara-not-taking-place-today)