---
title: "ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം"
english_title: "Wild elephant attacks house in Chinnakkanal."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/370765/wild-elephant-attacks-house-in-chinnakkanal"
published_at: "2026-07-06T14:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b6ddaa67a0_Untitled-3_copy.jpg"
keywords: []
---

# ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

> **Lead Summary:** ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി മു​രു​ക​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത​ത്.ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ച​ക്ക​ക്കൊ​മ്പ​ൻ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

## Article Content

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി മു​രു​ക​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത​ത്.ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ച​ക്ക​ക്കൊ​മ്പ​ൻ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണ്. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​വും ക​ത​കു​ക​ളും ആ​ന ത​ക​ർ​ത്തു. നി​ല​വി​ൽ വീ​ടി​ന്‍റെ ഉ​ട​മ​യാ​യ മു​രു​ക​ൻ താ​മ​സി​ക്കു​ന്ന​ത് സൂ​ര്യ​നെ​ല്ലി​യി​ലാ​ണ്. സി​ങ്കു​ക​ണ്ട​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​യാ​ൾ സൂ​ര്യ​നെ​ല്ലി​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന ത​ക​ർ​ത്ത വീ​ട്ടി​ൽ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടാ​ഴ്ച മു​മ്പ് മാ​രി എ​ന്ന സ്ത്രീ​യെ ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/370765/wild-elephant-attacks-house-in-chinnakkanal)