---
title: "സബ്ബ് ജൂനിയർ ചെസ്സ് ; കതിരൂരിലെ  കാർത്തിക് രാജും, തലശേരിയിലെ ദേവതീർത്ഥയും ചാമ്പ്യന്മാർ"
english_title: "Sub-Junior Chess: Karthik Raj from Kathirur and Devatheertha from Thalassery emerge as champions."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/371335/sub-junior-chess-karthik-raj-from-kathirur-and-devatheertha-from-thalassery-emerge-as-champions"
published_at: "2026-07-09T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f3377ec5f0_Untitled-4_copy.jpg"
keywords: ["Sub-Junior Chess", "Karthik Raj", "Kathirur", "Devatheertha", "Thalassery", "Champions."]
---

# സബ്ബ് ജൂനിയർ ചെസ്സ് ; കതിരൂരിലെ  കാർത്തിക് രാജും, തലശേരിയിലെ ദേവതീർത്ഥയും ചാമ്പ്യന്മാർ

> **Lead Summary:** തലശ്ശേരി: സ്പീഡ് ഫോഴ്സ് ട്രോഫിക്കുവേണ്ടിയുള്ള കണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺവിഭാഗത്തിൽ കാർത്തിക് രാജ് (കതിരൂർ)ഗേൾസ് വിഭാഗത്തിൽ ദേവ തീർത്ഥ (തലശ്ശേരി )എന്നിവർചാമ്പ്യന്മാരായി.

## Article Content

തലശ്ശേരി: സ്പീഡ് ഫോഴ്സ് ട്രോഫിക്കുവേണ്ടിയുള്ള കണ്ണൂർ ജില്ലാ സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺവിഭാഗത്തിൽ കാർത്തിക് രാജ് (കതിരൂർ)ഗേൾസ് വിഭാഗത്തിൽ ദേവ തീർത്ഥ (തലശ്ശേരി )എന്നിവർചാമ്പ്യന്മാരായി.

തരുൺ കൃഷ്ണ ( തലശ്ശേരി)ഇഷാൻ എസ്. പൊതുവാൾ (പയ്യന്നൂർ)ഹെർണ്ണാഡോ ജോസഫ് ഫെർണ്ണാഡസ് ( തലശ്ശേരി )

എന്നിവർ ഓപ്പൺവിഭാഗത്തിലുംഎയ്ഞ്ചൽ മരിയ പ്രിൻസ് (കണിച്ചാർ )

ഇസബെൽ ജുവാന കാതറീന ജെൻസൺ ( പയ്യന്നൂർ)അദ്വിക വി നദ്യത്ത് (പിണറായി ) എന്നിവർ ഗേൾസ് വിഭാഗത്തിലും യഥാക്രമം 2 മുതൽ 4 വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂലൈ 11, 12 തിയ്യതികളിൽ ഒറ്റപ്പാലത്ത് നടക്കുന്ന സംസ്ഥാന സബ്ബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇവർ കണ്ണൂർ ജില്ലയെ പ്രതിനിധീകരിക്കും.

ഗവ: ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഹാളിൽ വെച്ചു നടന്ന മത്സരം മുൻ ദേശീയ ചെസ്സ്താരം ഡോ:കെ.വി. ദേവദാസ് ഉദ്ഘാടനം ചെയ്തു.പി.മോഹൻ (സി.എ) സമ്മാനങ്ങൾ വിതരണം ചെയ്തു. സി.മോഹനൻ

കെ.സനിൽ,വി.പി. സജീവൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/371335/sub-junior-chess-karthik-raj-from-kathirur-and-devatheertha-from-thalassery-emerge-as-champions)