---
title: "തലശേരിയിൽ എം എസ് എസ് സ്കോളർഷിപ്പിനുള്ള  അപേക്ഷകൾ ക്ഷണിച്ചു"
english_title: "Applications invited for the MSS scholarship in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/371393/applications-invited-for-the-mss-scholarship-in-thalassery"
published_at: "2026-07-09T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f5f74746de_Untitled-8_copy.jpg"
keywords: []
---

# തലശേരിയിൽ എം എസ് എസ് സ്കോളർഷിപ്പിനുള്ള  അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** തലശ്ശേരി :2026-27 അക്കാദമിക വർഷത്തിൽ വിവിധ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ നിന്നും മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചു.

## Article Content

തലശ്ശേരി :2026-27 അക്കാദമിക വർഷത്തിൽ വിവിധ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ നിന്നും മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചു.

അർഹതയുള്ള കോഴ്‌സുകൾ:മെഡിസിൻ,എഞ്ചിനീയറിംഗ്,അഗ്രികൾച്ചർ,ബി.എഡ്,മറ്റ് പ്രൊഫഷണൽ ഡിഗ്രി / ഡിപ്ലോമ കോഴ്‌സുകൾ, സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികൾ പുതുക്കലിന് ഫോമിൽ അപേക്ഷ നൽകണം.

അപേക്ഷിക്കേണ്ട വിധം:

നിശ്ചിത അപേക്ഷാ ഫോമുകൾ തലശ്ശേരി എ.വി.കെ. നായർ റോഡിലെ എം.എസ്.എസ് ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം ജൂലൈ 31-നകം ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്.

വിലാസം:

എം.എസ്.എസ് കുട്ട്യമ്മു സെൻ്റർ, എ.വി.കെ. നായർ റോഡ്, നാരങ്ങാപ്പുറം, തലശ്ശേരി.

ഫോൺ: 92077 33051.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/371393/applications-invited-for-the-mss-scholarship-in-thalassery)