---
title: "നെൻമാറ ഇരട്ടക്കൊലക്കേസ് ; ചെന്താമര കുറ്റക്കാരൻ"
english_title: "Nenmara Double Murder Case: Chenthammara Found Guilty by Palakkad Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372127/nenmara-double-murder-case-chenthammara-found-guilty-by-palakkad-court"
published_at: "2026-07-13T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a549142ac388_nenmara-double-murder-case-chenthammara-guilty-verdict.jpg"
keywords: ["Chenthammara", "Palakkad Court", "Murder Case", "Kerala Crime News"]
---

# നെൻമാറ ഇരട്ടക്കൊലക്കേസ് ; ചെന്താമര കുറ്റക്കാരൻ

> **Lead Summary:** പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

## Article Content

പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2025 ജനുവരി 27-നാണ് അയൽവാസിയായ ചെന്താമര ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേർന്ന് രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ പിടികൂടി. ജനുവരി 28-ന് രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

> കേസിൽ ബിഎന്‍എസ് 103(1), 126(2) വകുപ്പുകൾ പ്രതിക്കെതിരെ തെളിഞ്ഞു. ശിക്ഷ വിധിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് "ഒന്നും പറയാനില്ല, തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ" എന്നായിരുന്നു ചെന്താമരയുടെ മറുപടി.

2022-ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചിരുന്നത്. മാർച്ച് 3-ന് ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മാർച്ച് 25-ന് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.

കുറ്റപത്രത്തിൽ 132 സാക്ഷികളും 30-ലധികം രേഖകളും ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു. ഫെബ്രുവരി 23 മുതൽ മെയ് 6 വരെ നീണ്ട വിചാരണയിൽ 132 സാക്ഷികളിൽ 4 പേർ കൂറുമാറി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372127/nenmara-double-murder-case-chenthammara-found-guilty-by-palakkad-court)