---
title: "ഓപ്പറേഷൻ തൂഫാൻ ; കോഴിക്കോട് സിറ്റിയിൽ ഒറ്റ ദിവസം 57 മയക്കുമരുന്നു കേസുകൾ, 58 പേർ പിടിയിൽ"
english_title: "Operation Thoofan: 57 Drug Cases, 58 Arrested in Kozhikode City in Single Day"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372216/operation-thoofan-57-drug-cases-58-arrested-in-kozhikode-city-in-single-day"
published_at: "2026-07-13T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5502b9c386d_operation-thoofan-kozhikode-city-57-drug-cases.jpg"
keywords: ["Operation Thoofan", "Kozhikode City Police", "Drug Raid", "Narcotics", "MDMA", "Ganja"]
---

# ഓപ്പറേഷൻ തൂഫാൻ ; കോഴിക്കോട് സിറ്റിയിൽ ഒറ്റ ദിവസം 57 മയക്കുമരുന്നു കേസുകൾ, 58 പേർ പിടിയിൽ

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' ന്റെ ഭാഗമായി ഇന്നലെ മാത്രം 57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 58 പേർ അറസ്റ്റിലായി.

## Article Content

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' ന്റെ ഭാഗമായി ഇന്നലെ മാത്രം 57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 58 പേർ അറസ്റ്റിലായി.

സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി*യുടെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മിഷണർ *പദം സിംഗ്, നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ എം.എം. അബ്ദുൽ കരീം, കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുമേഷ് എന്നിവരും വിവിധ സ്റ്റേഷനുകളിലെ എസിപിമാരും ഇൻസ്പെക്ടർമാരും ചേർന്നാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ, പുതിയ ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. മയക്കുമരുന്നിനൊപ്പം ചിലരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. സ്പെഷൽ ഡ്രൈവ് പുലർച്ചെ വരെ നീണ്ടുനിന്നതായി പോലീസ് അറിയിച്ചു.

ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്ക്:

ഓപ്പറേഷൻ തുടങ്ങിയത് മുതൽ ഇതുവരെ 738 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 759 പേരെ അറസ്റ്റ് ചെയ്തു.

പരിശോധനയിൽ ഇതുവരെ 17.143 കിലോ കഞ്ചാവ്, 342.227 ഗ്രാം എംഡിഎംഎ, 15.15 ഗ്രാം മെത്താഫെറ്റമിൻ, 8.67 ഗ്രാം ബ്രൗൺ ഷുഗർ, 97.62 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി. നാലിടങ്ങളിൽ നിന്നായി കഞ്ചാവ് ചെടികളും കണ്ടെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372216/operation-thoofan-57-drug-cases-58-arrested-in-kozhikode-city-in-single-day)