---
title: "അഴിമതിരഹിത ഭരണവും ലഹരി മുക്ത സമൂഹവും ലക്ഷ്യമാക്കണമെന്ന് ആന്റി കറപ്ഷൻ മിഷൻ; കണ്ണൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Anti Corruption Mission Kerala Elects Kannur District Committee; Calls for Clean Governance"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372334/anti-corruption-mission-kerala-elects-kannur-district-committee-calls-for-clean-governance"
published_at: "2026-07-14T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55f7590b65a_anti-corruption-mission-kannur-new.jpg"
keywords: ["Youth", "Kannur", "Anti correption Mission"]
---

# അഴിമതിരഹിത ഭരണവും ലഹരി മുക്ത സമൂഹവും ലക്ഷ്യമാക്കണമെന്ന് ആന്റി കറപ്ഷൻ മിഷൻ; കണ്ണൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** തലശ്ശേരി: അഴിമതിക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായ പോരാട്ടം നടത്തുന്നതിലൂടെ മാത്രമേ സുതാര്യതയുള്ള ഭരണകൂടവും സത്യസന്ധതയുള്ള സമൂഹവും കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന സെക്രട്ടറി ഇ. മനീഷ് പറഞ്ഞു. അഴിമതിയില്ലാത്ത ഭരണവും ലഹരി മുക്ത സമൂഹവുമാണ് നാടിന്റെ യഥാർത്ഥ ലക്ഷ്യമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

തലശ്ശേരി: അഴിമതിക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായ പോരാട്ടം നടത്തുന്നതിലൂടെ മാത്രമേ സുതാര്യതയുള്ള ഭരണകൂടവും സത്യസന്ധതയുള്ള സമൂഹവും കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന സെക്രട്ടറി ഇ. മനീഷ് പറഞ്ഞു. അഴിമതിയില്ലാത്ത ഭരണവും ലഹരി മുക്ത സമൂഹവുമാണ് നാടിന്റെ യഥാർത്ഥ ലക്ഷ്യമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലശ്ശേരി എൽ.ബി.എസ് സ്കിൽ സെന്ററിൽ നടന്ന ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ കണ്ണൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ രാജേഷ് കൊച്ചിയങ്ങാടി അധ്യക്ഷത വഹിച്ചു. വാഴയിൽ ഭാസ്കരൻ, പ്രദീപ് ശ്രീലകം, എം.കെ. രാജീവൻ, വിനിഷ ധനേഷ്, ഷമിൽ ബി, വത്സരാജൻ സി.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

യോഗത്തിൽ പുതിയ കണ്ണൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. രാജേഷ് കൊച്ചിയങ്ങാടി പ്രസിഡന്റായും, വാഴയിൽ ഭാസ്കരൻ ജനറൽ സെക്രട്ടറിയായും, പ്രദീപ് ശ്രീലകം ട്രഷറായും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റുമാർ: പ്രസീത, പുഷ്പരാജ്, ഷമിൽ ബി

ജോയിന്റ് സെക്രട്ടറിമാർ: രാജീവൻ എം.കെ, ദിനി ടി, വത്സരാജൻ സി.കെ, വനിതാ പ്രസിഡന്റ്: ബിന്ദു ടി.കെ,വനിതാ സെക്രട്ടറി: വിനിഷ ധനേഷ്

വനിതാ ട്രഷറർ: പ്രസീത .സമൂഹത്തിൽ വർധിച്ചുവരുന്ന അഴിമതിക്കും ലഹരി ഉപയോഗത്തിനും എതിരെ ജാഗ്രതാ ബോധവൽക്കരണ പരിപാടികൾ ശക്തമാക്കുമെന്ന് പുതിയ ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372334/anti-corruption-mission-kerala-elects-kannur-district-committee-calls-for-clean-governance)