---
title: "കരൾ മാറ്റിവയ്ക്കാൻ സഹായം തേടി അവിനാഷ് ചന്ദ്രൻ; സുമനസ്സുകൾ  കനിയണം"
english_title: "Thalassery Man Needs Help for Liver Transplant; Fundraising Campaign Launched"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372343/thalassery-man-needs-help-for-liver-transplant-fundraising-campaign-launched"
published_at: "2026-07-14T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55fc629c21c_thalassery-avinesh-chandran-liver-transplant-fund-help.jpg"
keywords: ["Health", "Donate", "Thalasery", "Liver Transplant"]
---

# കരൾ മാറ്റിവയ്ക്കാൻ സഹായം തേടി അവിനാഷ് ചന്ദ്രൻ; സുമനസ്സുകൾ  കനിയണം

> **Lead Summary:** തലശ്ശേരി: കരൾരോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കുന്നോത്ത്‌ വാർഡിലെ കരിപ്പാൻകണ്ടി വീട്ടിൽ അവിനാഷ് ചന്ദ്രൻ .

## Article Content

തലശ്ശേരി: കരൾരോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കുന്നോത്ത്‌ വാർഡിലെ കരിപ്പാൻകണ്ടി വീട്ടിൽ അവിനാഷ് ചന്ദ്രൻ .

സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ ശസ്ത്രക്രിയ മാത്രമാണ് അവിനാഷിന് ഇനി മുന്നിലുള്ള വഴി. എന്നാൽ അതിനായി ഏകദേശം 50 ലക്ഷം രൂപ ചെലവ് വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

അവിനാഷിന് വേണ്ടി സഹായ സമിതി രൂപീകരിച്ച് ഫണ്ട് സ്വരൂപണം ആരംഭിച്ചിട്ടുണ്ട്. നഗരസഭ കൗൺസിലർ പി. റിനീഷ, ചെയർപേഴ്സൺ സനൂപ്, ജതീന്ദ്രൻ കുന്നോത്ത്, കൺവീനർ ഉച്ചമ്മൽ ശശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്.

സഹായങ്ങൾ സൗത്ത് കേരള ഗ്രാമീൺ ബാങ്ക് കൊളശ്ശേരി ശാഖയിലെ അവിനാഷ് ചികിത്സാസഹായ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്.

അക്കൗണ്ട് നമ്പർ: 40707101081613

IFSC കോഡ്: KLGB0040707

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ അവിനാഷിന് പുതുജീവൻ നൽകാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. ചെറിയൊരു സഹായം പോലും ഒരാൾക്ക് ജീവിതം തിരികെ നൽകും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372343/thalassery-man-needs-help-for-liver-transplant-fundraising-campaign-launched)