---
title: "മാതൃഭൂമി സീഡ് കണ്ണൂർ, തലശേരി വിദ്യാഭ്യാസ ജില്ലകളിലെ  അധ്യാപകർക്കുള്ള  പരിശീലനം 18 ന്"
english_title: "Mathrubhumi SEED Teacher Workshop Kannur Thalassery on july 18"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/372564/mathrubhumi-seed-teacher-workshop-kannur-thalassery-on-"
published_at: "2026-07-15T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a587485652b2_mathrubhumi-seed-teacher.jpg"
keywords: ["Mathrubhumi SEED", "Teacher Camp", "Thalassery", "BLS Training"]
---

# മാതൃഭൂമി സീഡ് കണ്ണൂർ, തലശേരി വിദ്യാഭ്യാസ ജില്ലകളിലെ  അധ്യാപകർക്കുള്ള  പരിശീലനം 18 ന്

> **Lead Summary:** കണ്ണൂർ: വിദ്യാർഥികളുടെ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ, തലശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിക്കുന്നു.

## Article Content

കണ്ണൂർ: വിദ്യാർഥികളുടെ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ, തലശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിക്കുന്നു.

18ന് രാവിലെ 9.30ന് കാൽടെക്സിലുള്ള നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലാണ് ക്യാമ്പ് നടക്കുക. വരുന്ന അധ്യയന വർഷം സ്കൂളുകളിൽ നടപ്പാക്കേണ്ട സീഡ് പ്രവർത്തനങ്ങൾ ക്യാമ്പിൽ വിശദീകരിക്കും.

സീഡ് പദ്ധതിയിൽ നിലവിൽ അംഗങ്ങളായ സ്കൂളുകളിലെ അധ്യാപകർക്കും പുതായി ചേരാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.

ക്യാമ്പിന്റെ പ്രധാന ആകർഷണമായി കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ BLS പരിശീലനവും ഉണ്ടായിരിക്കും.

ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് മാതൃഭൂമി സീഡ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/372564/mathrubhumi-seed-teacher-workshop-kannur-thalassery-on-)