---
title: "ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ"
english_title: "DYFI Protest at Thalassery KSEB Office Against Power Cut in Kerala"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373037/dyfi-protest-at-thalassery-kseb-office-against-power-cut-in-kerala"
published_at: "2026-07-17T19:41:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a385481c0a_Untitled-2_copy.jpg"
keywords: ["DYFI Protest", "Thalassery", "KSEB", "Power Cut Kerala", "UDF Government", "Indira Cut"]
---

# ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

> **Lead Summary:** തലശ്ശേരി: നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ യു.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

തലശ്ശേരി: നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ യു.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

തലശ്ശേരി കെ.എസ്.ഇ.ബി ഓഫീസിൽ മെഴുകുതിരി വിതരണം ചെയ്തും ചൂട്ടുകത്തിച്ചുമാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. സനീഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

> യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പവർകട്ടിന്റെ ദുരിതം ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. "ഇന്ദിരാ കട്ട്" എന്ന പേരിൽ അറിയപ്പെട്ടിരുന്ന പവർകട്ട് കേരളത്തിൽ വീണ്ടും തിരിച്ചെത്തിയത് സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.കെ അർജുൻ, ഫിദ പ്രദീപ്, ശരത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വൈദ്യുതി മേഖലയിലെ ദുരിതം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ബ്ലോക്ക് സെക്രട്ടറി പി.വി സച്ചിൻ സ്വാഗതം പറഞ്ഞു. വലിയൊരു ജനാവലി പ്രതിഷേധത്തിൽ പങ്കെടുത്തു. പവർകട്ട് പിൻവലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373037/dyfi-protest-at-thalassery-kseb-office-against-power-cut-in-kerala)