---
title: "അമിത പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം ; തലശേരി വ്യാപാരി വെൽഫയർ സഹകരണ സംഘത്തിലേക്ക് ഡിവൈഎഫ്ഐയുടെ  പ്രതിഷേധ മാർച്ച്‌"
english_title: "DYFI Protest March to Thalassery Traders Welfare Co-operative Society Over Fraud"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373148/dyfi-protest-march-to-thalassery-traders-welfare-co-operative-society-over-fraud"
published_at: "2026-07-18T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b1f09c1a0b_dyfi-protest-thalassery-traders-welfare-society.jpg"
keywords: []
---

# അമിത പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം ; തലശേരി വ്യാപാരി വെൽഫയർ സഹകരണ സംഘത്തിലേക്ക് ഡിവൈഎഫ്ഐയുടെ  പ്രതിഷേധ മാർച്ച്‌

> **Lead Summary:** തലശ്ശേരി: അമിത പലിശ വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി.

## Article Content

തലശ്ശേരി: അമിത പലിശ വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി.

വെൽഫെയർ സംഘത്തിന്റെ മുഴുവൻ കുറ്റക്കാരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരുടെ പണം തട്ടിയെടുത്ത സംഘടനയ്ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. സനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.കെ അർജുൻ, ഫിദ പ്രദീപ്, ശരത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവർ വെൽഫെയർ സംഘത്തിന്റെ പ്രവർത്തനം അന്വേഷിക്കണമെന്നും നിക്ഷേപകരുടെ പണം ഉടൻ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. സഹകരണ മേഖലയെ ദുരുപയോഗം ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നേതാക്കൾ പറഞ്ഞു.

ബ്ലോക്ക് സെക്രട്ടറി പി.വി. സച്ചിൻ സ്വാഗതം പറഞ്ഞു. വ്യാപാരി സംഘത്തിന്റെ പേരിൽ നടന്ന തട്ടിപ്പിൽ പെട്ടവർക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373148/dyfi-protest-march-to-thalassery-traders-welfare-co-operative-society-over-fraud)