---
title: "എരഞ്ഞോളിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ"
english_title: "Security Guard Found Dead at Eranholi Kinfra Warehouse in Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373217/security-guard-found-dead-at-eranholi-kinfra-warehouse-in-kozhikode"
published_at: "2026-07-18T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b5e7dd270e_Untitled-2_copy.jpg"
keywords: ["Eranholi News", "Kinfra", "Warehouse", "Security Guard Death", "Kathirur Police"]
---

# എരഞ്ഞോളിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ

> **Lead Summary:** കതിരൂർ:കേന്ദ്ര സർക്കാർ സ്ഥാപനമായ എരഞ്ഞോളി കിൻഫ്രയിലുള്ള വേർഹൗസിൽ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കതിരൂർ:കേന്ദ്ര സർക്കാർ സ്ഥാപനമായ എരഞ്ഞോളി കിൻഫ്രയിലുള്ള വേർഹൗസിൽ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കുറ്റ്യാടി കായക്കൊടി കണയംങ്കോട് സ്വദേശി ചാലിലക്കണ്ടി വീട്ടിൽ ഒ.സി.സുധീർ ബാബു(46) ആണ് മരിച്ചത്. ഇന്ന് രാവിലെ വേർഹൗസിലെ സെക്യൂരിറ്റി മുറിയിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

ബാലകൃഷ്ണൻ നമ്പ്യാരുടെയും കമലയുടെയും മകനാണ് സുധീർ ബാബു. കുറച്ചുകാലമായി കിൻഫ്രയിലെ വേർഹൗസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

രാവിലെ ഡ്യൂട്ടിക്കെത്തിയ മറ്റ് ജീവനക്കാർ ആണ് സുധീർ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ വിവരം കതിരൂർ പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി നാട്ടിലേക്ക് കൊണ്ടുപോയി.

ഭാര്യ: ഷെമി. മക്കൾ: സച്ചിൻ, സുധീർ. സഹോദരൻ: ജയപ്രകാശ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373217/security-guard-found-dead-at-eranholi-kinfra-warehouse-in-kozhikode)