---
title: "72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം  മമ്മൂട്ടിക്ക് "
english_title: "72nd National Film Awards: Mammootty Wins Best Actor, Feminnichi Fathima Best Malayalam Fil"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373260/72nd-national-film-awards-mammootty-wins-best-actor-feminnichi-fathima-best-malayalam-fil"
published_at: "2026-07-18T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ba304566c4_72nd-national-film-awards-2024-mammootty-best-actor-feminnichi-fathima.jpg"
keywords: ["National Film Awards 2024", "Mammootty", "Bhramayugam", "Feminnichi Fathima", "Malayalam Cinema"]
---

# 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം  മമ്മൂട്ടിക്ക് 

> **Lead Summary:** 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് പരിഗണിച്ചത്. സംവിധായകൻ ജയരാജ് ആയിരുന്നു ജൂറി ചെയർമാൻ.

## Article Content

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് പരിഗണിച്ചത്. സംവിധായകൻ ജയരാജ് ആയിരുന്നു ജൂറി ചെയർമാൻ.

മലയാള സിനിമയ്ക്ക് അഭിമാന നേട്ടം. നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തി. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. അതേ ചിത്രത്തിന് മികച്ച ഛായാഗ്രഹണത്തിനും സിനിമാറ്റോഗ്രാഫിക്കും ഷഹനാദ് ജലാലിന് പുരസ്കാരം ലഭിച്ചു.മികച്ച മലയാള ചിത്രമായി 'ഫെമിനിച്ചി ഫാത്തിമ' തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പ്രധാന പുരസ്കാരങ്ങൾ ഇങ്ങനെ:

ഫീച്ചർ ഫിലിം വിഭാഗം

⭕ മികച്ച നടി: യാമി ഗൗതം

⭕ മികച്ച സംവിധായകൻ: ആനന്ദ് ജ്യോതി - ഏക്താ കാ പ്രതീക്

⭕ മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി - ARM

⭕ മികച്ച കൊറിയോഗ്രാഫി: വിജയ് ഗാംഗുലി

⭕ മികച്ച സംഘട്ടനം: അനിൽ അരശ്

⭕ മികച്ച എഡിറ്റിംഗ്: ആർ. കലൈവാണൻ - അമരൻ

പ്രാദേശിക ചിത്രങ്ങൾ

⭕ മികച്ച തമിഴ് ചിത്രം: റായൻ - ധനുഷിന് പ്രത്യേക പരാമർശം

⭕ മികച്ച ഹിന്ദി ചിത്രം: ശ്രീകാന്ത്

⭕ മികച്ച തെലുങ്ക് ചിത്രം: കമ്മിറ്റി കുറോളു

⭕ മികച്ച ബംഗാളി ചിത്രം: ചലച്ചിത്ര ഏഖോൻ

⭕ പ്രത്യേക ജൂറി പരാമർശം: തമിഴ് ചിത്രം മെയ്യഴകൻ

നോൺ ഫീച്ചർ വിഭാഗം

⭕ മികച്ച ഡോക്യുമെന്ററി: റാം - നമി

⭕ മികച്ച ഷോർട്ട് ഫിലിം: ഹംസഫർ - മറാത്തി

⭕ പ്രത്യേക പരാമർശം: ഭദ്ര - കാളി നാടകം - മലയാളം

⭕ മികച്ച ആനിമേഷൻ: ടച്ച് അസ് വാട്ടർ

⭕ മികച്ച നിരൂപകൻ: സഞ്ജീവ് ശ്രീനിവാസ്തവ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373260/72nd-national-film-awards-mammootty-wins-best-actor-feminnichi-fathima-best-malayalam-fil)