---
title: "ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27  വർഷത്തേക്കുള്ള  ഭാരവാഹികൾ സ്ഥാനമേറ്റു."
english_title: "Tellicherry Lions Club New Office Bearers 2026-27 Take Charge, Rajesh Krishna President"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/373461/tellicherry-lions-club-new-office-bearers-2026-27-take-charge-rajesh-krishna-president"
published_at: "2026-07-20T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5db8b6ebb73_Untitled-3_copy.jpg"
keywords: []
---

# ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27  വർഷത്തേക്കുള്ള  ഭാരവാഹികൾ സ്ഥാനമേറ്റു.

> **Lead Summary:** തലശ്ശേരി:ലയൺസ് ക്ലബ്ബ് ടെലിച്ചറിയുടെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൻ രാജൻ നമ്പൂതിരി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ഡിസ്ട്രിക്റ്റ് ഗവർണറും മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റ് ജി.എൽ.ടി കോ-ഓർഡിനേറ്ററുമായ ടി.കെ. രജീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

## Article Content

തലശ്ശേരി:ലയൺസ് ക്ലബ്ബ് ടെലിച്ചറിയുടെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൻ രാജൻ നമ്പൂതിരി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ഡിസ്ട്രിക്റ്റ് ഗവർണറും മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റ് ജി.എൽ.ടി കോ-ഓർഡിനേറ്ററുമായ ടി.കെ. രജീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

പുതിയ ഭരണസമിതിയിൽ പ്രസിഡണ്ടായി രാജേഷ് കൃഷ്ണനും, സെക്രട്ടറിയായി സുഭാഷും, ട്രഷറായി ഗിരീഷ് തൊവരായിയും ചുമതലയേറ്റു. 40 അംഗ ഭരണസമിതിയാണ് പുതുതായി സ്ഥാനമേറ്റത്.

ചടങ്ങിൽ സുധേഷ് ഷേണായ് അധ്യക്ഷത വഹിച്ചു. വിനയ കുമാർ സ്വാഗതവും, സുഭാഷ് നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് അനിത ഷേണായ് അവതരിപ്പിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. സുധീഷിനെ ചടങ്ങിൽ ആദരിച്ചു. റീജിയൻ ചെയർപേഴ്സൺ മിഥുൻ, സുചിത്ര മോഹൻ, ശ്രീനിവാസപൈ, ചിത്ര പൈ, പാർവതി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്ഥാനാരോഹണത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളും നടന്നു. അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് പുതപ്പുകളും, ജേസി സ്പെഷൽ സ്കൂളിലെ അംഗപരിമിതരായ കുട്ടികൾക്ക് വീൽചെയറുകളും നൽകി.

സാമൂഹിക സേവന രംഗത്ത് സജീവമായ ടെലിച്ചറി ലയൺസ് ക്ലബ്ബ് പുതിയ വർഷത്തിലും വിദ്യാഭ്യാസം, ആരോഗ്യം, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് പുതിയ പ്രസിഡണ്ട് രാജേഷ് കൃഷ്ണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/373461/tellicherry-lions-club-new-office-bearers-2026-27-take-charge-rajesh-krishna-president)