---
title: "ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം"
english_title: "Aralam Muttoomatti Elephants: Kerala's New Eco Tourism Spot at Cheenkannippuzha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374085/aralam-muttoomatti-elephants-keralas-new-eco-tourism-spot-at-cheenkannippuzha"
published_at: "2026-07-23T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61b27cbdc31_aralam-muttoomatti-elephants-eco-tourism-cheenkannippuzha.jpg"
keywords: ["Muttoomatti", "Cheenkannippuzha", "Kerala Eco Tourism", "Wild Elephants", "Aralam Forest"]
---

# ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

> **Lead Summary:** കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശമായ മുട്ടുമാറ്റിയിലെ ചീങ്കണ്ണിപ്പുഴയോരം ഇപ്പോൾ കാട്ടാനകളുടെ പ്രധാന താവളമായി മാറിയിരിക്കുകയാണ്.വനാതിർത്തിയോട് ചേർന്നുള്ള വിശാലമായ പുൽമേടുകളിലൂടെ ആനക്കൂട്ടങ്ങളുടെ സഞ്ചാരം പതിവായതോടെയാണ് ഈ പ്രദേശത്തേക്ക് ആനകളെ കാണാനെത്തുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചത്.

## Article Content

കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശമായ മുട്ടുമാറ്റിയിലെ ചീങ്കണ്ണിപ്പുഴയോരം ഇപ്പോൾ കാട്ടാനകളുടെ പ്രധാന താവളമായി മാറിയിരിക്കുകയാണ്.വനാതിർത്തിയോട് ചേർന്നുള്ള വിശാലമായ പുൽമേടുകളിലൂടെ ആനക്കൂട്ടങ്ങളുടെ സഞ്ചാരം പതിവായതോടെയാണ് ഈ പ്രദേശത്തേക്ക് ആനകളെ കാണാനെത്തുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചത്.

പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കൂട്ടത്തോടെയെത്തുന്ന കാട്ടാനകൾ പുഴയിലെത്തി ദാഹം തീർക്കുന്നതും ആനക്കുട്ടികളടക്കം വെള്ളത്തിൽ കളിച്ചുമദിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയായി മാറി.

ആനകളെ സുരക്ഷിതമായി അടുത്ത് നിന്ന് കാണാനുള്ള അവസരം ഒരുങ്ങിയതോടെ എതിർകരയിലെ ആനമതിലിന് മീതെ നിന്ന് ആനക്കാഴ്ച കാണാൻ നാട്ടുകാരും സഞ്ചാരികളും വലിയതോതിൽ എത്തിത്തുടങ്ങി. ഫോട്ടോയും വീഡിയോയും പകർത്താനും പ്രകൃതി ആസ്വദിക്കാനും മികച്ച സ്ഥലം കൂടിയായതാണ് മുട്ടുമാറ്റിയെ ജനപ്രിയമാക്കുന്നത്.

വന്യജീവി നിരീക്ഷണത്തിനും പ്രകൃതി ടൂറിസത്തിനും പറ്റിയ ഇടം എന്ന നിലയിൽ മുട്ടുമാറ്റി ഇപ്പോൾ കണ്ണൂരിലെ പുതിയ ഇക്കോ ടൂറിസം കേന്ദ്രമായി മാറുകയാണ്. വനവകുപ്പിന്റെ നിയന്ത്രണത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374085/aralam-muttoomatti-elephants-keralas-new-eco-tourism-spot-at-cheenkannippuzha)