---
title: "ന്യൂമാഹിയിൽ യു കെ സലീമിന്റെ പതിനെട്ടാം  രക്തസാക്ഷിത്വ വാർഷിക ദിനാചരണം നടത്തി"
english_title: "UK Saleem 18th Martyrdom Anniversary Observed in New Mahe by DYFI"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374253/uk-saleem-18th-martyrdom-anniversary-observed-in-new-mahe-by-dyfi"
published_at: "2026-07-24T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e121c9b50_new-mahe-uk-saleem-18th-martyrdom-.jpg"
keywords: ["UK Saleem", "New Mahe", "DYFI", "Martyrdom Anniversary", "Kannur", "CPI(M)", "NDF"]
---

# ന്യൂമാഹിയിൽ യു കെ സലീമിന്റെ പതിനെട്ടാം  രക്തസാക്ഷിത്വ വാർഷിക ദിനാചരണം നടത്തി

> **Lead Summary:** ന്യൂമാഹി: എൻഡിഎഫുകാർ കൊലപ്പെടു ത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ യു കെ സലീമിൻ്റെ 18 -ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.

## Article Content

ന്യൂമാഹി: എൻഡിഎഫുകാർ കൊലപ്പെടു ത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ യു കെ സലീമിൻ്റെ 18 -ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.

ന്യൂമാഹി ടൗൺ കേന്ദ്രീകരിച്ച് പ്രകടനവും കിടാരൻകുന്നിൽ പൊതുയോഗവും നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ഡി വൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് ഫാസിൽ, എസ് കെ വിജയൻ, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു.

ദില്ലി ജന്തർ മന്ദിറിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി അംഗം ഫിദ പ്രദീപിന് യാത്രയയപ്പ് നൽകി.രാവിലെ സലിം കുത്തേറ്റ് വീണ ഉസ്സൻമൊട്ടയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി പി വി സച്ചിൻ ഉദ്ഘാടനം ചെയ്തു. അർജുൻ പവിത്രൻ അധ്യക്ഷനായി. കെ ജയപ്രകാശൻ, എസ് കെ വിജയൻ, ഫിദ പ്രദീപ്, സി വി ഹേമന്ത് , കെ എം പ്രജിത്ത് എന്നീ വർ സംസാരിച്ചു.

2008 ജൂലായ് 23 നാണ് ഉസ്സൻമൊട്ടയിൽ ഡിവൈഎഫ്‌ഐ വില്ലേജ് സമ്മേളനത്തിൻ്റെ പോസ്റ്റർ പതിക്കുമ്പോൾ എൻഡിഎഫു കാർ യു കെ സലീമിനെ കുത്തിക്കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374253/uk-saleem-18th-martyrdom-anniversary-observed-in-new-mahe-by-dyfi)