---
title: "തളിപ്പറമ്പിൽ വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Thaliparamba Chain Snatching Attempt: Two Arrested for Attacking Elderly Woman"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374423/thaliparamba-chain-snatching-attempt-two-arrested-for-attacking-elderly-woman"
published_at: "2026-07-24T20:30:00+05:30"
category: "News"
language: "ml"
image: "https://thalassery.truevisionnews.com/image-uploads/6a637ec5c3b53_Untitled-3_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പിൽ വായോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി കോഴിക്കോട് കൊയിലാണ്ടി എടക്കുളം മാവിലിച്ചിക്കണ്ടി ഹൌസിൽ സൂര്യൻ എസ് എസ്, താമരശ്ശേരി അടിവാരം പുത്തൻവീട്ടിൽ അനസ് പി വി, എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പിൽ വായോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി കോഴിക്കോട് കൊയിലാണ്ടി എടക്കുളം മാവിലിച്ചിക്കണ്ടി ഹൌസിൽ സൂര്യൻ എസ് എസ്, താമരശ്ശേരി അടിവാരം പുത്തൻവീട്ടിൽ അനസ് പി വി, എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

മൊട്ടമ്മൽ ബാറിന് സമീപത്ത് വെച്ച് ജൂലൈ ഒന്നിനായിരുന്നു സംഭവം. നടന്നു പോവുകയായിരുന്ന ഉമാദേവി(68) എന്ന സ്ത്രീയുടെ കഴുത്തിലെ മാല യുവാക്കൾ പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ അജിത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സാംസൺ സി ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374423/thaliparamba-chain-snatching-attempt-two-arrested-for-attacking-elderly-woman)