---
title: "സ്വർണ വിലയിൽ വീണ്ടും ഇടിവ് ; 24 മണിക്കൂറിനിടെ പവന് കുറഞ്ഞ് 2,160 രൂപ"
english_title: "Kerala Gold Price Drops Again: 2160 Rupees Down Per Pavn in 24 Hours"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374508/kerala-gold-price-drops-again-2160-rupees-down-per-pavn-in-24-hours"
published_at: "2026-07-25T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58675c6b13d_kerala-gold-price-today-falls-25-per-gram.jpg"
keywords: ["Kerala Gold Price", "Gold Rate Today", "Gold Price Drop"]
---

# സ്വർണ വിലയിൽ വീണ്ടും ഇടിവ് ; 24 മണിക്കൂറിനിടെ പവന് കുറഞ്ഞ് 2,160 രൂപ

> **Lead Summary:** സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നലെ ഉച്ചയ്ക്കുശേഷം നേരിട്ട ഇടിവിന് പിന്നാലെ ഇന്ന് (ജൂലൈ 24) രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോഴും സ്വർണ വില താഴ്ന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 170 രൂപ കുറഞ്ഞ് പുതുക്കിയ വില 13,230 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവനിൽ 1,360 രൂപ താഴ്ന്ന് പുതിയ വില 1,05,840 രൂപയായും രേഖപ്പെടുത്തി.

## Article Content

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നലെ ഉച്ചയ്ക്കുശേഷം നേരിട്ട ഇടിവിന് പിന്നാലെ ഇന്ന് (ജൂലൈ 24) രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോഴും സ്വർണ വില താഴ്ന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 170 രൂപ കുറഞ്ഞ് പുതുക്കിയ വില 13,230 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവനിൽ 1,360 രൂപ താഴ്ന്ന് പുതിയ വില 1,05,840 രൂപയായും രേഖപ്പെടുത്തി.

ഇന്നലെ രാവിലെ സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷം പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് തവണയായി നേരിട്ട വില ഇടിവിൽ ഒരു പവന് 2,160 രൂപയും ഒരു ഗ്രാമിൽ 270 രൂപ വീതവും താഴ്ന്നു.

അതേസമയം ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഡോളർ മൂല്യം ശക്തിപ്പെട്ടതും കാരണം രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ തിരുത്തൽ നേരിടുന്നതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374508/kerala-gold-price-drops-again-2160-rupees-down-per-pavn-in-24-hours)