---
title: "തലശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി"
english_title: "Youth League Urges Shafi Parambil MP to Restore Thalassery Railway Parcel Service"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374634/youth-league-urges-shafi-parambil-mp-to-restore-thalassery-railway-parcel-service"
published_at: "2026-07-25T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64e105de758_Untitled-3_copy.jpg"
keywords: ["Thalassery", "Railway Parcel Service", "Shafi Parambil", "Youth League", "Indian Railways"]
---

# തലശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി

> **Lead Summary:** തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് ലോക്സഭാംഗം ഷാഫി പറമ്പിലിനെ യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ച് നിവേദനം നൽകി.

## Article Content

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് ലോക്സഭാംഗം ഷാഫി പറമ്പിലിനെ യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ച് നിവേദനം നൽകി.

പാർസൽ സർവീസ് നിലച്ചതിനെ തുടർന്ന് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ ഇതിനകം തന്നെ ഇടപെട്ടിട്ടുണ്ടെന്നും, 2026 ജൂലൈ 23-ന് റെയിൽവേ മന്ത്രിക്ക് പാർസൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എം.പി. അറിയിച്ചു.

തുടർന്നും റെയിൽവേ മന്ത്രാലയത്തോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മുസ്ലീം യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷൻ തഫ്ലീം മാണിയാട്ട്, അഡ്വ മുഹമ്മദ് സാഹിദ്, സാബിർ കീഴ്മാടം എന്നിവരുടെ നേതൃതത്തിലാണ് എം പിയെ കണ്ടത്.

തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രദേശത്തെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374634/youth-league-urges-shafi-parambil-mp-to-restore-thalassery-railway-parcel-service)