---
title: "ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിവസ്  ആഘോഷിച്ചു"
english_title: "Govt Brennan HSS NCC Unit Observes Kargil Vijay Diwas in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374798/govt-brennan-hss-ncc-unit-observes-kargil-vijay-diwas-in-thalassery"
published_at: "2026-07-27T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66c6643d5d9_Untitled-1_copy.jpg"
keywords: ["Brennan HSS", "Thalassery", "Kargil Vijay Diwas", "NCC", "Indian Army", "Kerala Schools"]
---

# ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിവസ്  ആഘോഷിച്ചു

> **Lead Summary:** തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിവസ് സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

## Article Content

തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിവസ് സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

വിശിഷ്ടാതിഥി കേണൽ ബി.കെ. നായർ, ഹെഡ്മിസ്ട്രസ് സജിനി സി.പി., അസോസിയേറ്റ് എൻ.സി.സി ഓഫീസർ (ANO) സജേഷ് കുമാർ കെ., പി.ഐ. സ്റ്റാഫ് ഹവിൽദാർ മുകേഷ് കുമാർ, മറ്റ് അധ്യാപകർ, കേഡറ്റുകൾ എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രണാമമർപ്പിച്ചു.

തുടർന്ന് കേഡറ്റുകൾ കാർഗിൽ ദിന പ്രതിജ്ഞ എടുത്തു.​ചടങ്ങിൽ കാർഗിൽ യുദ്ധത്തിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യൻ സൈന്യം ശത്രുരാജ്യത്തിനെതിരെ നേടിയ വീരവിജയത്തെക്കുറിച്ചും കേണൽ ബി.കെ. നായർ കേഡറ്റുകളോട് സംസാരിച്ചു.

​സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ശിവദാസൻ പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേറ്റ് എൻ.സി.സി ഓഫീസർ സജേഷ് കുമാർ കെ. സ്വാഗതം ആശംസിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സുമേഷ് എം.പി., സ്കൂൾ ഹെഡ്മിസ്ട്രസ് സജിനി സി.പി. എന്നിവർ ആശംസാ പ്രസംഗം നടത്തി.

​അധ്യാപകരായ ഹരിദാസ് സി.കെ., പ്രീത കെ., അനില എ.പി., സലിം ഖുറേഷി വി., ഷബീർ വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ഷീജ കെ. നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374798/govt-brennan-hss-ncc-unit-observes-kargil-vijay-diwas-in-thalassery)