---
title: "കാർഗിൽ സ്മരണ പുതുക്കി തലശേരിയിലെ വിമുക്തഭട സംഘടനയായ സിഗ്നലേഴ്സ്"
english_title: "Thalassery Signalers Veterans Honour Kargil Martyrs at Amar Jawan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374827/thalassery-signalers-veterans-honour-kargil-martyrs-at-amar-jawan"
published_at: "2026-07-27T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e41be751c_thalassery-signalers-kargil-vijay-.jpg"
keywords: ["Thalassery", "Signalers", "Kargil Vijay Diwas", "Indian Army"]
---

# കാർഗിൽ സ്മരണ പുതുക്കി തലശേരിയിലെ വിമുക്തഭട സംഘടനയായ സിഗ്നലേഴ്സ്

> **Lead Summary:** തലശ്ശേരി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവുമായി തലശ്ശേരിയിലെ വിമുക്തഭട സംഘടനയായ സിഗ്നലേഴ്സ്.പുതിയ ബസ് സ്റ്റാൻഡിലെ അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചും പുഷ്പാർച്ചന നടത്തിയുമാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

## Article Content

തലശ്ശേരി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവുമായി തലശ്ശേരിയിലെ വിമുക്തഭട സംഘടനയായ സിഗ്നലേഴ്സ്.പുതിയ ബസ് സ്റ്റാൻഡിലെ അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചും പുഷ്പാർച്ചന നടത്തിയുമാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

മുതിർന്ന അംഗങ്ങളായ വി.കെ ദേവരാജൻ, എ.എം ചന്ദ്രൻ, കെ.എസ് ജയപ്രകാശ്, സി.എ. ജയരാജൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ആമുഖ പ്രസംഗത്തിൽ എ.കെ. രാമകൃഷ്ണൻ സംസാരിച്ചു.

> "ജനാധിപത്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്ത് ഒളിച്ച് പ്രവർത്തിച്ച ശക്തികളെ അവരുടെ മടയിൽ ചെന്ന് നിഷ്പ്രഭമാക്കിയെന്നതാണ് കാർഗിൽ യുദ്ധത്തിന്റെ പ്രധാന പാഠം" എന്ന് അദ്ദേഹം പറഞ്ഞു.

എൻ. ദിനേശൻ, കെ.പി പ്രദീപ് കുമാർ, എ. കരുണൻ, എ. ശശീന്ദ്രൻ, എ.വി ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374827/thalassery-signalers-veterans-honour-kargil-martyrs-at-amar-jawan)