---
title: "ഡോ.എം.കെ. റാമിനെ തലശേരി കോടതി 5 ദിവസം പോലീസ് കസ്റ്റഡിയിൽ നൽകി"
english_title: "Dr MK Ram Remanded 5 Days Police Custody Nithin Raj Case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/374996/dr-mk-ram-remanded-5-days-police-custody-nithin-raj-case"
published_at: "2026-07-27T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67761828d17_Untitled-3_copy.jpg"
keywords: []
---

# ഡോ.എം.കെ. റാമിനെ തലശേരി കോടതി 5 ദിവസം പോലീസ് കസ്റ്റഡിയിൽ നൽകി

> **Lead Summary:** തലശേരി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മ ഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കണ്ണൂർ സ്പെഷൽ സബ്ബ് ജയിലിൽ റിമാന്റി ലുള്ള അദ്ധ്യാപകൻ ഡോ.എം.കെ. റാമിനെ തലശ്ശേരി കോടതി 5 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.

## Article Content

തലശേരി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മ ഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കണ്ണൂർ സ്പെഷൽ സബ്ബ് ജയിലിൽ റിമാന്റി ലുള്ള അദ്ധ്യാപകൻ ഡോ.എം.കെ. റാമിനെ തലശ്ശേരി കോടതി 5 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.

നിലവിൽ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ 11-30 ഓടെ ഡോ. റാമിനെ കസ്റ്റഡിയിൽ ഏറ്റുവാങ്ങി തെളിവെടുപ്പിനായി കൊണ്ടുപോയി. അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്‌ത കേസിലെ കുറ്റാരോപിതനാണ് ആന്ധ സ്വദേശിയായ ഡോ. എം കോതണ്ഡ റാം.

ഇക്കഴിഞ്ഞ ഏപ്രിൽ 10 നാണ് വിദ്യാർത്ഥിയായ നിതിൻ രാജിനെ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. റാമിൻ്റെയും അദ്ധ്യാപിക ഡോ. സംഗീത നമ്പ്യാരുടെയും മാനസിക പീഡനത്തെ തുടർന്നാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബ ത്തിന്റെ ആരോപണം. ഇതോടെ ആത്മഹത്യാ പ്രേരണാ കുറ്റവും ജാതിയധിക്ഷേപ കുറ്റവും ചുമത്തി ഇരുവർക്കുമെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു.

പോലിസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരും ഒളിവിൽ പോയി. രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ അവർ കേസ ന്വേഷിച്ചിരുന്ന കണ്ണൂർ, ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി ജാമ്യമെടുത്തു. ഇതിൽ പിന്നീടാണ് ഒളിച്ചോട്ടത്തിൻ്റെ 101-ാം നാൾ ഡോ. റാമിനെ ക്രൈം ബ്രാഞ്ച് കർണ്ണാടക യിലെ കുടകിനടുത്ത് നിന്നും പിടികൂടിയിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/374996/dr-mk-ram-remanded-5-days-police-custody-nithin-raj-case)