---
title: "മെഡിക്കൽ എത്തിക്ക്സ് മറക്കരുത്..; തലശേരിയിൽ യുവ ഡോക്ടർ മയക്കുമരുന്നു കേസിൽ പിടിയിൽ"
english_title: "Thalassery Doctor Arrested in Methamphetamine Case 0.32 Gram Seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375030/thalassery-doctor-arrested-in-methamphetamine-case-032-gram-seized"
published_at: "2026-07-28T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a681b4c948fc_thalassery-doctor-arrested-methamphetamine.jpg"
keywords: ["Thalassery", "IG Hospital", "Dr Akhil Sajee", "Methamphetamine", "Thiruvangad"]
---

# മെഡിക്കൽ എത്തിക്ക്സ് മറക്കരുത്..; തലശേരിയിൽ യുവ ഡോക്ടർ മയക്കുമരുന്നു കേസിൽ പിടിയിൽ

> **Lead Summary:** തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ മെത്താഫിറ്റുമിൻ കേസിൽ പിടിയിലായി. കൊല്ലം സ്വദേശി ഡോ. അഖിൽ സജിയാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്.

## Article Content

തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ മെത്താഫിറ്റുമിൻ കേസിൽ പിടിയിലായി. കൊല്ലം സ്വദേശി ഡോ. അഖിൽ സജിയാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്.

തലശ്ശേരിയിൽ ഇയാൾ താമസിക്കുന്ന തിരുവങ്ങാട് മൂന്നാം ഗേറ്റിൽ വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ലഹരി ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

കവറടക്കം 0.32 ഗ്രാം അളവാണ് കണ്ടെത്തിയത്. അളവ് കുറവായതിനാൽ നോട്ടീസ് നൽകി. എ എസ് പി ഡോ. നന്ദഗോപൻ, സി.ഐ എൻ. പ്രജീഷ്, എസ്.ഐ അശ്വതി കുന്നോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ലഹരി ഇയാൾക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375030/thalassery-doctor-arrested-in-methamphetamine-case-032-gram-seized)