---
title: "തളിപ്പറമ്പിൽ അനധികൃത മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Thaliparamba Youth Arrested with 6.5 Litres of Illicit Indian Made Foreign Liquor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375063/thaliparamba-youth-arrested-with-65-litres-of-illicit-indian-made-foreign-liquor"
published_at: "2026-07-28T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68398e5e97d_thaliparamba-youth-arrested-illicit-liquor.jpg"
keywords: []
---

# തളിപ്പറമ്പിൽ അനധികൃത മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: അനധികൃത മദ്യം കൈവശം വെച്ച കേസിൽ യുവാവ് പിടിയിൽ.പുളിപ്പറമ്പ് മീത്തലെ പാത്ത് ഹൗസിൽ മുഹമ്മദ് ശമ്മാസ് എം.പി ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.

## Article Content

തളിപ്പറമ്പ്: അനധികൃത മദ്യം കൈവശം വെച്ച കേസിൽ യുവാവ് പിടിയിൽ.പുളിപ്പറമ്പ് മീത്തലെ പാത്ത് ഹൗസിൽ മുഹമ്മദ് ശമ്മാസ് എം.പി ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.

തളിപ്പറമ്പ് എസ്.ഐ സാംസൺ സി.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. പുളിപ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ജംഗ്ഷനിൽ വെച്ച് യാതൊരു രേഖകളും ഇല്ലാതെ സൂക്ഷിച്ച 6.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായാണ് ഇയാളെ പിടികൂടിയത്.

പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. മദ്യം എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ആർക്ക് വിതരണം ചെയ്യാനായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375063/thaliparamba-youth-arrested-with-65-litres-of-illicit-indian-made-foreign-liquor)