---
title: "അറിവിന്റെ വെളിച്ചം  പകർന്ന ഗുരുവിന് ആദരം; മഹാത്മ കോളേജിൽ നിന്ന് ഹൃദയസ്പർശിയായ 'ഗുരുവന്ദനം"
english_title: "Guruvandanam Honours Former Mahatma College Principal MP Radhakrishnan Master"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375111/guruvandanam-honours-former-mahatma-college-principal-mp-radhakrishnan-master"
published_at: "2026-07-28T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6859f2b78be_thalassery-mahatma-college-guruvandanam-mp-radhakrishnan.jpg"
keywords: ["Thalassery", "Mahatma College", "Guruvandanam", "MP Radhakrishnan", "Teachers Day", "Alumni Meet"]
---

# അറിവിന്റെ വെളിച്ചം  പകർന്ന ഗുരുവിന് ആദരം; മഹാത്മ കോളേജിൽ നിന്ന് ഹൃദയസ്പർശിയായ 'ഗുരുവന്ദനം

> **Lead Summary:** തലശ്ശേരി: തലശ്ശേരി മഹാത്മ കോളേജിന്റെ മുൻ പ്രിൻസിപ്പൽ എം. പി. രാധാകൃഷ്ണൻ മാസ്റ്റർക്ക് പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായ 'ഗുരുവന്ദനം' സംഘടിപ്പിച്ചു. അധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ അപൂർവ മാതൃകയായ ചടങ്ങ് തലശ്ശേരി കോസ്മോപോളിറ്റൻ ക്ലബ്ബിൽ നടന്നു.

## Article Content

തലശ്ശേരി: തലശ്ശേരി മഹാത്മ കോളേജിന്റെ മുൻ പ്രിൻസിപ്പൽ എം. പി. രാധാകൃഷ്ണൻ മാസ്റ്റർക്ക് പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായ 'ഗുരുവന്ദനം' സംഘടിപ്പിച്ചു. അധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ അപൂർവ മാതൃകയായ ചടങ്ങ് തലശ്ശേരി കോസ്മോപോളിറ്റൻ ക്ലബ്ബിൽ നടന്നു.

നിരവധി തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ തലശ്ശേരി മഹാത്മ കോളജ് മുൻ പ്രിൻസിപ്പലും പ്രഭാഷകനുമായ എം. പി. രാധാകൃഷ്ണൻ മാസ്റ്ററെ ആദരിക്കാൻ പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒരേ വേദിയിൽ ഒന്നിച്ചുകൂടി.

പൂർവ്വ അധ്യാപകനായ ശശിധരൻ പി.സി.എച്ച്. അധ്യക്ഷത വഹിച്ച ചടങ്ങ് പൂർവ്വ വിദ്യാർത്ഥി മുകുന്ദൻ വി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ഗുരുവിന് ഉപഹാരവും സമർപ്പിച്ചു. ഹരി ബാലകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു.

വി.വി. രാജൻ മാസ്റ്റർ, അഡ്വ. രവീന്ദ്രൻ കണ്ടോത്ത്, അജയൻ എ.കെ., ധർമ്മടം ബാങ്ക് സെക്രട്ടറി ദിലീപൻ അണ്ടല്ലൂർ, രജിന പാട്യം, മഹേഷ് കടമ്പൂർ, രാജലക്ഷ്മി ടീച്ചർ, അജിത കുമാരി ടീച്ചർ, രാജലക്ഷ്മി എരഞ്ഞോളി, കനകവല്ലി ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വിരമിച്ച എസ്.ഐ. മനോഹരൻ മമ്പറം സ്വാഗതവും, മുൻ ഓഫീസ് മാനേജർ പി. പത്മനാഭൻ നന്ദിയും രേഖപ്പെടുത്തി.അറിവും മൂല്യങ്ങളും പകർന്ന ഗുരുവിനോടുള്ള ആദരവും സ്നേഹവും വീണ്ടും ഊട്ടിയുറപ്പിച്ച ചടങ്ങായി 'ഗുരുവന്ദനം' ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375111/guruvandanam-honours-former-mahatma-college-principal-mp-radhakrishnan-master)