---
title: "അശ്വതി കുന്നത്ത് അഥവാ മാധ്യമ പ്രവർത്തകയായ  എസ്.ഐ ; തലശേരിയിൽ 24 മണിക്കൂറിനിടെ തെളിഞ്ഞത്  3 കേസുകൾ"
english_title: "Thalassery SI Ashwathi Kunnath Solves 3 Cases in 24 Hours"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375203/thalassery-si-ashwathi-kunnath-solves-3-cases-in-24-hours"
published_at: "2026-07-28T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68c5f836238_thalassery-si-ashwathi-kunnath-3-cases.jpg"
keywords: ["Thalassery", "Ashwathi Kunnath", "POCSO Case", "Drug Case", "Women SI", "police"]
---

# അശ്വതി കുന്നത്ത് അഥവാ മാധ്യമ പ്രവർത്തകയായ  എസ്.ഐ ; തലശേരിയിൽ 24 മണിക്കൂറിനിടെ തെളിഞ്ഞത്  3 കേസുകൾ

> **Lead Summary:** തലശേരി: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മൂന്ന് കേസുകൾ തെളിയിച്ച് തലശേരി പോലീസ്. എഎസ്‌പി ഡോ. നന്ദഗോപൻ്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ കെ. അശ്വതിയാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് പോക്സോ കേസ്പ്രതിയെ കണ്ടെത്തുന്നത് ഉൾപ്പെടെ മൂന്ന് കേസുകൾ റിക്കാർഡ്‌ വേഗതയിൽ തെളിയിച്ചത്.

## Article Content

തലശേരി: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മൂന്ന് കേസുകൾ തെളിയിച്ച് തലശേരി പോലീസ്. എഎസ്‌പി ഡോ. നന്ദഗോപൻ്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ കെ. അശ്വതിയാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് പോക്സോ കേസ്പ്രതിയെ കണ്ടെത്തുന്നത് ഉൾപ്പെടെ മൂന്ന് കേസുകൾ റിക്കാർഡ്‌ വേഗതയിൽ തെളിയിച്ചത്.

പതിനഞ്ചുകാരനായ മദ്രസാ വിദ്യാർഥിയെ സകൂട്ടറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഇർഷാദിനെ ഇന്നലെ പുലർച്ചെ മൂന്നിനാണ് നാദാപുരത്ത് നിന്ന് അശ്വതിയും സംഘവും പിടികൂടിയത്.

പ്രതിയെ എത്തിച്ച് ഇന്നലെ പകൽ തെളിവെടു പ്പ് നടത്തുന്നതിനിടയിലാണ് ഒരു വീടിൻ്റെ പരിസരത്ത് ലഹരി ഉപയോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. വീട് പരിശോധിച്ചപ്പോൾ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്‌തുക്കളുമായി യുവ ഡോക്ടർ പിടിയിലായി. ഇതിനിടയിലാണ് നഗരത്തിൽ നിന്ന് പതിനേഴുകാരിയെ കാണാതാകുന്നത്.

പിന്നെ അതിൻ്റെ പിന്നാലെയായി അശ്വ തിയുടെ യാത്ര. കോഴിക്കോട് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയതോടെ വീട്ടുകാർക്കും പോലീസിനും ആശ്വാസമായി.ഞായറാഴ്‌ച ഉച്ചയോടെയാണ് മദ്രസാ വിദ്യാർഥിക്ക് നേരെ അതിക്രമം നടന്നത്.

കുട്ടിയെ സ്‌കൂട്ടറിൽ കയറ്റി മൂന്നാം ഗേറ്റ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവിനെ തള്ളിമാറ്റി കുതറി ഓടിയ കുട്ടി വിവരം സമീപത്തു കണ്ട ഓട്ടോ ഡ്രൈവറോട് പറഞ്ഞു.

കുട്ടിയെയും കൂട്ടി സംഭവ സ്ഥലത്ത് എത്തിയ ഓട്ടോ ഡ്രൈവർ യുവാവിനെ ചോദ്യം ചെയ്‌തു. ഇതിനിടയിൽ പ്രതി ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

വിദ്യാർഥി പിന്നീട് വീട്ടുകാർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരു ന്നു. തുടർന്നാണ് എസ്‌ഐ കെ. അശ്വതിയുടെ നേതൃത്വത്തിലുള്ള പോലീസുകാർ ഇന്നലെ പുലർച്ചെ നാദാപുരത്തുള്ള ലോഡ്‌ജിൽ നിന്ന് പ്രതി ഇർഷാദിനെ പിടികൂടിയത്.

ഇർഷാദ് കുട്ടിയെ ബലമായി കൂട്ടിയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് തെളിവെടുപ്പ് നടത്തുമ്പോഴാണ് വീടിന്റെ പരിസരത്ത് സിറിഞ്ചുകളും മറ്റും കണ്ടെത്തിയത്. തുടർന്ന് വീട് പരിശോധിച്ചപ്പോൾ ലഹരി വസ്തു‌ക്കൾ കണ്ടെത്തി. കൊല്ലം സ്വദേശിയും, ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ആർഎംഒയുമായ ഡോക്ടറെ പോലീസ് പിടികൂടുകയും ചെയ്തു.

അറസ്റ്റ് രേഖപ്പെടുത്താൻ മാത്രം തൂക്കം വരുന്ന ലഹരി വസ്‌തുക്കൾ കണ്ടെത്താത്തതി നാൽ യുവ ഡോക്ടർക്ക് പോലീസ് നോട്ടീസ് നൽകി വിട്ടയച്ചു. കുടുംബാംഗങ്ങളുമായി പിണങ്ങിയതിനെ തുടർന്നാണ് പതിനേഴുകാരി വീട് വിട്ടത്. കോഴിക്കോട് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മുമ്പ് മാധ്യമ പ്രവർത്തകയായിരുന്നു അശ്വതി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375203/thalassery-si-ashwathi-kunnath-solves-3-cases-in-24-hours)