---
title: "ധർമ്മടത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ വയോധികയുടെ 3 പവന്റെ മാല കവർന്നു"
english_title: "Daylight Robbery In Dharmadam: 76 Year Old Woman's 3 Sovereign Gold Chain Snatched"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375327/daylight-robbery-in-dharmadam-76-year-old-womans-3-sovereign-gold-chain-snatched"
published_at: "2026-07-29T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69cad9506af_dharmadam-house-robbery-3-sovereign-gold-chain.jpg"
keywords: ["Dharmadam", "House Robbery", "Gold Chain Snatching", "Elderly Attack", "Dharmadam Police", "CCTV"]
---

# ധർമ്മടത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ വയോധികയുടെ 3 പവന്റെ മാല കവർന്നു

> **Lead Summary:** ധർമ്മടം: പട്ടാപകൽ വീട്ടിൽ വീട്ടിൽ അതിക്രമിച്ച് കയറിച്ചെന്ന 2 പേർ വയോധികയുടെ കഴുത്തിലെ സ്വർണമാല പിടിച്ചു പറിച്ചെടുത്ത് രക്ഷപ്പെട്ടു. ധർമ്മടം സ്വാമിക്കുന്ന് ചാത്തോടം ബീച്ചിനടുത്ത തിരുവോത്ത് ഹൗസിൽ ടി. ലീല യുടെ കഴുത്തിൽ കിടന്നിരുന്ന ഏതാണ്ട് 3 ലക്ഷത്തി 15 ആയിരം രൂപ വിലമതിക്കുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടത്.

## Article Content

ധർമ്മടം: പട്ടാപകൽ വീട്ടിൽ വീട്ടിൽ അതിക്രമിച്ച് കയറിച്ചെന്ന 2 പേർ വയോധികയുടെ കഴുത്തിലെ സ്വർണമാല പിടിച്ചു പറിച്ചെടുത്ത് രക്ഷപ്പെട്ടു. ധർമ്മടം സ്വാമിക്കുന്ന് ചാത്തോടം ബീച്ചിനടുത്ത തിരുവോത്ത് ഹൗസിൽ ടി. ലീല യുടെ കഴുത്തിൽ കിടന്നിരുന്ന ഏതാണ്ട് 3 ലക്ഷത്തി 15 ആയിരം രൂപ വിലമതിക്കുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടത്.

ലീല ഇവിടെ തനിച്ചാണ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ്‌ സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി ലീലയുടെ കഴുത്തിൽ നിന്ന് മാല ബലമായി പൊട്ടിച്ചെടുത്തശേഷം പ്രതികൾ അതിവേഗം ഓടി രക്ഷപ്പെടുകയായിരുന്നു.

അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന വയോധിക നിലവിളിച്ച് ബഹളം വച്ചതോടെ അയൽവാസികൾ എത്തി.വിവരമറിഞ്ഞ് ധർമ്മടം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അയൽക്കാരനായ കെ.പി.രാജേഷിൻ്റെ പരാതിയിൽ കേസെടുഞ്ഞ പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണ്. അന്വേഷണം ഊർജിതമാ ക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375327/daylight-robbery-in-dharmadam-76-year-old-womans-3-sovereign-gold-chain-snatched)