---
title: "കുറ്റിപ്പുറം ബസ് അപകടം ; തലശേരി ബസ് സ്റ്റാന്റിലും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന"
english_title: "MVD Inspection At Thalassery Bus Stand After Kuttippuram Bus Accident"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375400/mvd-inspection-at-thalassery-bus-stand-after-kuttippuram-bus-accident"
published_at: "2026-07-29T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a1c5e805bc_Untitled-2_copy.jpgthalassery-bus-stand-mvd-inspection-kuttippuram.jpg"
keywords: ["Thalassery", "Kuttippuram Accident", "MVD Kerala", "Bus Inspection", "Road Safety"]
---

# കുറ്റിപ്പുറം ബസ് അപകടം ; തലശേരി ബസ് സ്റ്റാന്റിലും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

> **Lead Summary:** തലശേരി:കുറ്റിപ്പുറം ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി തലശ്ശേരി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ ബസുകൾക്കെതിരെ കേസെടുത്തു.

## Article Content

തലശേരി:കുറ്റിപ്പുറം ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി തലശ്ശേരി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ ബസുകൾക്കെതിരെ കേസെടുത്തു.

കുറ്റിപ്പുറം അപകടത്തെ തുടർന്നാണ് സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. തലശ്ശേരി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ബസുകളിലെ ജി.പി.എസ് സംവിധാനം, ടയറുകളുടെ അവസ്ഥ, എയർ ഹോൺ ഉപയോഗം, ഡ്രൈവർമാരുടെ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.

പരിശോധനയിൽ വിവിധ പോരായ്മകൾ കണ്ടെത്തിയ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ബസ് ഉടമകൾക്കും ജീവനക്കാർക്കും നിർദേശം നൽകി.

തലശ്ശേരി ജോയിന്റ് ആർ.ടി.ഒ വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ പി.വി. ബിജു, പ്രശാന്ത്, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വരും ദിവസങ്ങളിലും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സമാന പരിശോധനകൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375400/mvd-inspection-at-thalassery-bus-stand-after-kuttippuram-bus-accident)