---
title: "എസ് ശ്രീജിത്ത് ഇനി ഡിജിപി ; സർക്കാർ ഉത്തരവിറങ്ങി"
english_title: "S Sreejith Promoted To DGP Kerala Government Order Issued Jail Chief Continues"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/375859/s-sreejith-promoted-to-dgp-kerala-government-order-issued-jail-chief-continues"
published_at: "2026-08-01T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d5bf03999d_s-sreejith-promoted-dgp-kerala-police-governmen.jpg"
keywords: []
---

# എസ് ശ്രീജിത്ത് ഇനി ഡിജിപി ; സർക്കാർ ഉത്തരവിറങ്ങി

> **Lead Summary:** കേരള പോലീസ് തലപ്പത്ത് സമഗ്രമായ മാറ്റങ്ങൾക്ക് സർക്കാർ ഉത്തരവിറങ്ങി. ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി.ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

കേരള പോലീസ് തലപ്പത്ത് സമഗ്രമായ മാറ്റങ്ങൾക്ക് സർക്കാർ ഉത്തരവിറങ്ങി. ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി.ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

എഡിജിപി ആയിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്.

എഡിജിപി സ്ഥാനത്തുണ്ടായിരുന്ന എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനാണ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കിയത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ള ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.

സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് ജയിൽ മേധാവിയായുള്ള ചുമതലയിൽ തന്നെ തുടരും. ജയിൽ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹം നിർവഹിക്കും.

1996 ബാച്ച് ഐപിഎസ് ഓഫീസറാണ് എസ്. ശ്രീജിത്ത്. വിവിധ ജില്ലകളിൽ എസ്പി, കമ്മീഷണർ തുടങ്ങിയ നിർണായക പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ ജയിൽ വകുപ്പിന്റെ തലവനായി പ്രവർത്തിക്കുകയാണ്.

പോലീസ് വകുപ്പിലെ ഉന്നത തലത്തിലെ അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നിയമനമെന്നാണ് സൂചന. സംസ്ഥാനത്ത് നിയമപാലനം കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായും ഇതിനെ കാണുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/375859/s-sreejith-promoted-to-dgp-kerala-government-order-issued-jail-chief-continues)