---
title: "മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  നാളെ അവധി"
english_title: "Mahe Schools Colleges Holiday Tomorrow August 3 Heavy Rain"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376246/mahe-schools-colleges-holiday-tomorrow-august-3-heavy-rain"
published_at: "2026-08-02T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc97a86fccb_mazha.jpg"
keywords: []
---

# മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  നാളെ അവധി

> **Lead Summary:** മാഹി: സമീപ ജില്ലകളിലും മാഹിയിലും കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

## Article Content

മാഹി: സമീപ ജില്ലകളിലും മാഹിയിലും കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 3 തിങ്കളാഴ്ച മാഹിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്.

കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പ് കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. പരീക്ഷയുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് തന്നെ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

അവധി ദിവസങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376246/mahe-schools-colleges-holiday-tomorrow-august-3-heavy-rain)