---
title: "ബിജെപി മുൻ നേതാവ് തലശേരിയിൽ ഓഫീസിൽ മരിച്ച നിലയിൽ"
english_title: "Former BJP Leader Ratheeshan Found Dead Thalassery Office"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376343/former-bjp-leader-ratheeshan-found-dead-thalassery-office"
published_at: "2026-08-03T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a704469213bd_Untitled-6_copy.jpg"
keywords: []
---

# ബിജെപി മുൻ നേതാവ് തലശേരിയിൽ ഓഫീസിൽ മരിച്ച നിലയിൽ

> **Lead Summary:** തലശേരി: പൊതുപ്രവർത്തകനും ബിജെപി എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തിരുവാതിര രതീശൻ തലശേരിയിലെ സ്വന്തം ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തലശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കോഫി ഹൗസിന് മുകളിലുള്ള ഓഫീസിലാണ് തിങ്കളാഴ്ച രാവിലെ അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ രതീശൻ ഓഫീസിലെത്തിയ ശേഷമാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

## Article Content

തലശേരി: പൊതുപ്രവർത്തകനും ബിജെപി എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തിരുവാതിര രതീശൻ തലശേരിയിലെ സ്വന്തം ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തലശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കോഫി ഹൗസിന് മുകളിലുള്ള ഓഫീസിലാണ് തിങ്കളാഴ്ച രാവിലെ അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ രതീശൻ ഓഫീസിലെത്തിയ ശേഷമാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.പൊതുസേവനത്തിൽ സജീവം

പ്രധാനമന്ത്രി ആവാസ് യോജന ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ക്ഷേമപദ്ധതികളുടെ അപേക്ഷകൾ പൊതുജനങ്ങൾക്ക് തയ്യാറാക്കി നൽകുന്ന ഓഫീസാണ് രതീശൻ നടത്തിവന്നിരുന്നത്.

രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ബിജെപി എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റായും പിന്നീട് എരഞ്ഞോളി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സമീപകാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നെങ്കിലും പൊതുജന സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായിരുന്നു.

ഭാര്യ: ഷീബ.മക്കൾ: അഭിനവ് (മെക്കാനിക്), അശ്വതി (ഡൽഹി).മരുമകൻ: സനോജ് (എൻജിനീയർ, മാരുതി, ഡൽഹി).

സഹോദരങ്ങൾ: വിജയൻ, വനജ, പരേതനായ രമേശൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376343/former-bjp-leader-ratheeshan-found-dead-thalassery-office)