---
title: "സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യത ; കണ്ണൂർ ഉൾപ്പടെ  12 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Weather Orange Alert 12 Districts Heavy Rain Forecast"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376437/kerala-weather-orange-alert-12-districts-heavy-rain-forecast"
published_at: "2026-08-03T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a068efd0b4d0_mazha.jpg"
keywords: ["Kerala Rain", "Orange Alert", "IMD", "Kannur", "Weather Update"]
---

# സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യത ; കണ്ണൂർ ഉൾപ്പടെ  12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് നാളെയും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

സംസ്ഥാനത്ത് നാളെയും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

രാത്രിയോടെയാണ് കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്. നേരത്തെ നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

പുതുക്കിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയും നിലനിൽക്കുന്നുണ്ട്.

അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഈ രണ്ട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, നദികളിൽ ജലനിരപ്പ് ഉയരൽ, റോഡുകളിൽ മരം വീഴൽ എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376437/kerala-weather-orange-alert-12-districts-heavy-rain-forecast)