---
title: "ഇത് കൊള്ള ; തലശ്ശേരി-മാഹി ബൈപാസിൽ  അന്യായമായി ഉയർത്തിയ ടോൾ നിരക്ക്  പിൻവലിക്കണമെന്നാവശ്യവുമായി  ഡിവൈഎഫ്ഐ"
english_title: "DYFI Protest Thalassery Mahi Bypass Toll Hike Unjust"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376493/dyfi-protest-thalassery-mahi-bypass-toll-hike-unjust"
published_at: "2026-08-04T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c2046ef2c3_dyfi-young-india-campaign-panur-august-15-3000-youth.jpg"
keywords: ["DYFI", "Thalassery", "Mahi Bypass", "Toll", "Protest"]
---

# ഇത് കൊള്ള ; തലശ്ശേരി-മാഹി ബൈപാസിൽ  അന്യായമായി ഉയർത്തിയ ടോൾ നിരക്ക്  പിൻവലിക്കണമെന്നാവശ്യവുമായി  ഡിവൈഎഫ്ഐ

> **Lead Summary:** തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിൽ അന്യായമായി ഉയർത്തിയ ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ടോൾ ബൂത്തിൽ പോസ്റ്റർ പതിച്ച് പ്രതിഷേധിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിൽ അന്യായമായി ഉയർത്തിയ ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ടോൾ ബൂത്തിൽ പോസ്റ്റർ പതിച്ച് പ്രതിഷേധിച്ചു.

ഈസ്റ്റ് പള്ളൂരിൽ മേൽപാലം പണി പൂർത്തിയാകാത്തതാണ് പ്രതിഷേധത്തിന് കാരണം. ഇതുമൂലം സർവ്വീസ് റോഡിൽ മണിക്കൂറുകളോളം കാത്തുകിടന്നാണ് ഹൈവേ യാത്ര സാധ്യമാകുന്നത്. ഇത്തരമൊരു സാഹചര്യത്തിലും യാതൊരു മാനദണ്ഡവുമില്ലാതെ ടോൾ നിരക്ക് വർധിപ്പിച്ച അധികൃതരുടെ നടപടിയിലാണ് ഡിവൈഎഫ്ഐ പ്രതിഷേധിക്കുന്നത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. സനീഷ്, ബ്ലോക്ക് സെക്രട്ടറി പി.വി. സച്ചിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ശരത് രവീന്ദ്രൻ, ഫിദ പ്രദീപ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എം. നിധിൻ, പി. രജീഷ്, സന്ദേശ് പ്രദീപ്, വൈശാഖ് എന്നിവർ പങ്കെടുത്തു.

അന്യായമായ ഈ വർധനവ് ഉടൻ പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.

നിർമ്മാണം പൂർത്തിയാകാത്ത ഹൈവേയ്ക്ക് പൂർണ ടോൾ ഈടാക്കുന്നത് യാത്രക്കാരോടുള്ള അനീതിയാണെന്നും, സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376493/dyfi-protest-thalassery-mahi-bypass-toll-hike-unjust)