---
title: "പകൽ യാത്രക്ക് കൊട്ടിയൂർ - ബോയ്സ് ടൗൺ റോഡ്  തുറന്നു"
english_title: "Kottiyoor Boys Town Road Reopened Day Traffic Allowed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376546/kottiyoor-boys-town-road-reopened-day-traffic-allowed"
published_at: "2026-08-04T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7197c1e5aaf_kottiyoor-boys-town-road-reopened-day-traffic.jpg"
keywords: ["Kottiyoor", "Boys Town", "Road Open", "Landslide", "Kannur", "Collector Order"]
---

# പകൽ യാത്രക്ക് കൊട്ടിയൂർ - ബോയ്സ് ടൗൺ റോഡ്  തുറന്നു

> **Lead Summary:** കൊട്ടിയൂർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട കൊട്ടിയൂർ-ബോയ്സ് ടൗൺ റോഡ് പകൽ സമയത്തെ ഗതാഗതത്തിനായി തുറന്നു.

## Article Content

കൊട്ടിയൂർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട കൊട്ടിയൂർ-ബോയ്സ് ടൗൺ റോഡ് പകൽ സമയത്തെ ഗതാഗതത്തിനായി തുറന്നു.

പാൽച്ചുരം വഴിയുള്ള ഈ റോഡിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണത്. ഇതേ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ റോഡ് പൂർണമായും അടയ്ക്കുകയായിരുന്നു.

ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതിനാൽ വൈകിട്ട് 6 മണി വരെ ഗതാഗതം അനുവദിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇതനുസരിച്ചാണ് റോഡ് തുറന്നത്.

എന്നാൽ രാത്രികാലങ്ങളിലെ അപകട സാധ്യത കണക്കിലെടുത്ത് വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള ഗതാഗത നിരോധനം തുടരും.യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി രാത്രി യാത്ര ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376546/kottiyoor-boys-town-road-reopened-day-traffic-allowed)