---
title: "സംസ്ഥാനത്ത് 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ; കണ്ണൂർ ഉൾപ്പടെ റെഡ് അലർട്ട്"
english_title: "Kerala Red Alert 8 Districts Kannur Heavy Rain Warning"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376574/kerala-red-alert-8-districts-kannur-heavy-rain-warning"
published_at: "2026-08-04T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71bb49dbd26_kerala-weather-red-alert-8-districts-august.jpg"
keywords: ["Kerala Weather", "Red Alert", "Heavy Rain", "Kannur"]
---

# സംസ്ഥാനത്ത് 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ; കണ്ണൂർ ഉൾപ്പടെ റെഡ് അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.

## Article Content

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376574/kerala-red-alert-8-districts-kannur-heavy-rain-warning)